അപകടം തുടര്‍ക്കഥയായി കുണ്ടന്നൂര്‍-തേവര പാലം

മരട്: കുണ്ടന്നൂര്‍-തേവര പാലത്തില്‍ ബൈക്ക് അപകടത്തില്‍പെട്ട് യുവാക്കൾക്ക്​ പരിക്കേറ്റു. നെട്ടൂര്‍ സ്വദേശി സാദിഖാണ് കാലിന് പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കൂടെ യാത്ര ചെയ്തിരുന്ന നജ്മുദ്ദീനും സാരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 7.30ഓടെയായിരുന്നു അപകടം. തേവര ഭാഗത്തുനിന്ന് നെട്ടൂരിലേക്ക് വരുന്നതിനിടെ കുണ്ടന്നൂര്‍-തേവര പാലത്തില്‍ മുന്നിലെ കുഴികണ്ട് വെട്ടിച്ചതോടെ ബൈക്ക് തെന്നിവീഴുകയും എതിര്‍ദിശയിലൂടെ വന്ന കാര്‍ ഇടിക്കുകയുമായിരുന്നു. പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളതിനാല്‍ അപകടങ്ങള്‍ പതിവായി. ഇതേ പാലത്തില്‍ തന്നെയാണ് ബൈക്കപകടത്തിൽപെട്ട് യുവാവ് മാസങ്ങള്‍ക്കു മുമ്പ്​ മരിച്ചത്. ഈ സംഭവത്തിനു ശേഷം നിരവധി അപകടമാണ് പാലത്തിലുണ്ടായത്. യാത്രക്കാരുടെയും നാട്ടുകാരുടെയും കണ്ണില്‍ പൊടിയിടാന്‍ കുഴികള്‍ തല്‍ക്കാലം ടാര്‍ ചെയ്തിട്ടുണ്ടെങ്കിലും ഓരോ മഴ പെയ്യുമ്പോഴും വീണ്ടും രൂപപ്പെടും. പൊതുമരാമത്ത് മന്ത്രിയടക്കമുള്ള അധികൃതര്‍ നേരിട്ടെത്തി ശോച്യാവസ്ഥ മനസ്സിലാക്കിയെങ്കിലും ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ക്കായിട്ടില്ല. പാലം പൂര്‍ണമായും റീ ടാര്‍ ചെയ്‌തെങ്കില്‍ മാത്രമേ അപകടസാഹചര്യം ഒഴിവാക്കാനാവൂ. EC-TPRA-2 Kundannur-Thevara bridge കുണ്ടന്നൂര്‍-തേവര പാലത്തില്‍ ബൈക്കും കാറും കൂട്ടിയിച്ച്​ തകര്‍ന്ന കാറി‍ൻെറ അവശിഷ്ടങ്ങള്‍ റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.