പുകയില ഉൽപന്നങ്ങളുമായി അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കൊച്ചി: 66.7 കിലോഗ്രാം നിരോധിത . ഉത്തർപ്രദേശ് ബഹരി സ്വദേശി മൈഹർദാപാട്ടിയിൽ സന്തോഷ് കുമാറാണ്​ (38) പിടിയിലായത്. വെള്ളിയാഴ്ച പുലർച്ച ഒന്നോടെ വല്ലാർപാടം ജങ്ഷനിൽ വാഹന പരിശോധനക്കിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. സ്കൂട്ടറിലെത്തിയ പ്രതിയെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. അവനീസ് എന്നയാൾ ബംഗാളിൽനിന്ന്​ ട്രെയിൻ മാർഗം എത്തിക്കുന്ന പുകയില ഉൽപന്നങ്ങൾ റെയിൽവെ സ്റ്റേഷൻ ഭാഗത്തുവെച്ച് ഇയാൾക്ക്​ കൈമാറുകയാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചായി പൊലീസ് പറഞ്ഞു. മുളവുകാട് ഇൻസ്പെക്ടർ തപോഷ് ബസുമതരിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ ജയപ്രകാശൻ, എ.എസ്.ഐ ശ്യാംകുമാർ, സി.പി.ഒ അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ECPrathi Santhosh kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.