പ്ലാസ്റ്റിക് മുക്ത നഗരമാകാനൊരുങ്ങി ആലുവ; സംയുക്ത പരിശോധനക്ക് സ്ക്വാഡ്

ആലുവ: പ്ലാസ്റ്റിക് മുക്ത നഗരമാകാനൊരുങ്ങി ആലുവ. നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനിച്ചു. ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കാരി ബാഗ്, മേശകളിൽ വിരിക്കുന്ന ഒരുതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, പ്ലേറ്റുകൾ, കപ്പുകൾ, തെർമോകോൾ, സ്റ്റൈറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ, ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്ട്രോകൾ, ഡിഷുകൾ, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, ബൗൾ, കാരി ബാഗുകൾ, നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് ഫ്ലാഗുകൾ, പ്ലാസ്റ്റിക് ബണ്ടിങ്, പ്ലാസ്റ്റിക് വാട്ടർ പൗച്ചസ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ, പി.ഐ.ടി/ പി.ഇ.ടി.ഇ ബോട്ടിലുകൾ (300 എം.എല്ലിൽ താഴെ), പ്ലാസ്റ്റിക് ഗാർബേജ് ബാഗ്, പി.വി.സി ഫ്ലക്സ് വസ്തുക്കൾ, പ്ലാസ്റ്റിക് പാക്കറ്റുകൾ തുടങ്ങിയവക്കാണ് നിരോധനമുള്ളത്. ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾ നിർമിക്കുകയോ, കൊണ്ടുപോകുകയോ, സൂക്ഷിക്കുകയോ, വിൽപന നടത്തുകയോ ചെയ്യാൻ പാടില്ല. നിയമലംഘനം നടത്തുന്നവർക്കെതിരെ ആദ്യതവണ 10,000 രൂപയും രണ്ടാം തവണ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയും പിഴ ഈടാക്കും. പിന്നെയും ലംഘിച്ചാൽ സ്ഥാപനത്തി‍ൻെറ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടിയും സ്വീകരിക്കും. നിരോധനം കർശനമായി നടപ്പാക്കുന്നതി‍ൻെറ ഭാഗമായി പരിശോധന നടത്താൻ യോഗം തീരുമാനിച്ചു. ഇതിനായി പ്രത്യേക സ്ക്വാഡ് രൂപവത്​കരിച്ചു. കുറ്റക്കാർക്കെതിരെ പിഴയുൾപ്പെടെ ശിക്ഷ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.പി. സൈമൺ, നഗരസഭ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.