ദേശീയ പഞ്ചഗുസ്തി: മൂവാറ്റുപുഴയുടെ അഭിമാനമായി മധു

മൂവാറ്റുപുഴ: ദേശീയ പഞ്ചഗുസ്തിയിൽ വിജയിച്ച് മൂവാറ്റുപുഴക്ക് അഭിമാനമായി മധു മാധവൻ (49). ഹൈദരാബാദിൽ അവസാനിച്ച 44മത് ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ 70 കിലോ വിഭാഗത്തിൽ ഇടതും വലതും ഒന്നാമതായി വിജയിച്ച് ലോക ചാമ്പ്യൻഷിപ്പിന് മധു അർഹത നേടി. അടുത്ത സെപ്റ്റംബറിൽ തുർക്കിയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് കാവന ഇടക്കുടിയിൽ മധു. 1991 മുതൽ പഞ്ചഗുസ്തിയിൽ സജീവമാണ് മധു. ചാലക്കുടിയിൽ അന്നു നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. 2013 മുതൽ പങ്കെടുത്ത എല്ലാ ദേശീയ മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ഇദ്ദേഹം. 2019ൽ റുമേനിയയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ വലതുകൈ വിഭാഗത്തിൽ 14ാം സ്ഥാനവും ഇടതുകൈ വിഭാഗത്തിൽ ആറാം സ്ഥാനവും നേടിയിരുന്നു. മക്കളായ അഭിജിത് (22), അനുജിത് (19) എന്നിവരും പിതാവിന്‍റെ പാതയിലുണ്ട്. 2018ൽ നടന്ന സംസ്ഥാന മത്സരത്തിൽ അഭിജിത്തിനും ജില്ലതല മത്സരത്തിൽ അനുജിത്തിനും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. പിതാവ് മധുവിനൊപ്പം ഹൈദരാബാദിൽ നടന്ന മത്സരത്തിൽ യുവജന വിഭാഗത്തിൽ അനുജിത്ത് പങ്കെടുത്തെങ്കിലും മുൻനിരയിലെത്താൻ കഴിഞ്ഞില്ല. എല്ലാ വർഷവും വിവിധ ലോകരാജ്യങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത നേടുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം പലപ്പോഴും പങ്കെടുക്കാൻ കഴിയാറില്ലെന്ന് മധു പറഞ്ഞു. 2019ലെ റുമേനിയ മത്സരത്തിലാണ് ഒടുവിൽ പങ്കെടുത്തത്. തുർക്കിയിലെ ലോക ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാൻ സാമ്പത്തിക സഹായം തേടുന്നുമുണ്ട് ഈ കായിക പ്രതിഭ. ചിത്രം - 44ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഇരുവിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയ മധു മാധവ് മത്സരത്തിൽ പങ്കെടുത്ത മകൻ അനുജിത്തിനൊപ്പം ER Mvpa 1 Madhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.