ലൈഫ് ഭവന പദ്ധതി അട്ടിമറിക്കെതിരെ കുടിൽകെട്ടി സമരം

പല്ലാരിമംഗലം: പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും സ്വജനപക്ഷപാതത്തിനും ലൈഫ് ഭവന പദ്ധതി അട്ടിമറിക്കും എതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മാർച്ചും പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുടിൽകെട്ടി സമരവും നടത്തി. 17 മാസം പിന്നിട്ട എൽ.ഡി.എഫ് ഭരണസമിതി പാവപ്പെട്ടവന്റെ സ്വപ്നമായ അന്തിയുറങ്ങാനുള്ള ഒരു വീടുപോലും നൽകാതെ സമ്പൂർണ പരാജയത്തിലാണെന്ന് സമരക്കാർ ആരോപിച്ചു. മുസ്​ലിം ലീഗ് ജില്ല ട്രഷറർ എൻ.കെ. നാസർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പല്ലാരിമംഗലം മണ്ഡലം പ്രസിഡന്റ് കെ.ജെ. ബോബൻ മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് ജില്ല സെക്രട്ടറി പി.എം. സിദ്ദീഖ്​, പഞ്ചായത്ത് അംഗം മൈതീൻ കുറിഞ്ഞിലിക്കാട്ട്, സമരസമിതി നേതാക്കളായ ഇബ്രാഹിം കവല, കെ.കെ. സിദ്ദീഖ്​, ജലീൽ പുല്ലാരി, കെ.എം. ഇഖ്ബാൽ, അലി അൾട്ടിമ, ബാവ മുറിയോടിയിൽ, റഷീദ് പെരുമ്പിച്ചാലി, കെ.എ. മുഹമ്മദ്, നിയാസ് അല്ലാംകുന്നേൽ തുടങ്ങിയവർ സംസാരിച്ചു. EM KMGM 5 kudil പഞ്ചായത്ത് ഓഫിസിനു മുന്നിൽ കുടിൽകെട്ടി സമരം മുസ്​ലിം ലീഗ് ജില്ല ട്രഷറർ എൻ.കെ. നാസർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.