സ്വർണാഭരണ നിർമാതാവിന്‍റെ വീട്ടിലെ കവർച്ച: കർച്ചസംഘം കടന്നത് സ്വകാര്യ ബസിൽ  

ആലുവ: ഞായറാഴ്ച ആലുവയിൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണവും പണവും തട്ടിയ സംഘം കടന്നത് സ്വകാര്യ ബസിൽ. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. നഗരത്തിലെ വിവിധ സി.സി.ടി.വികളിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നാലംഗ സംഘത്തിലെ മൂന്ന് പേർ ടെമ്പിൾ റോഡ് വഴി പഴയ ഫെഡറൽ ബാങ്ക് ഓഫിസിന് മുന്നിലെത്തിയതായി കണ്ടു. തുടർന്ന് ഇവിടെനിന്ന് സ്വകാര്യ ബസിൽ കയറിയതായും കണ്ടെത്തി. സംഘത്തിലുണ്ടായിരുന്ന ഒരാൾ സംഭവസ്ഥലത്തുനിന്ന് പിരിഞ്ഞിരുന്നു. അതിനാൽ തന്നെ പരിസരത്തുള്ളവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. 40 വയസ്സിന് മുകളിൽ തോന്നിക്കുന്നവരാണ് പ്രതികളെല്ലാം. സംഭവ സമയം പ്രദേശത്തുണ്ടായിരുന്നവരുടെ മൊബൈൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നാലുപേരും ഒന്നര മണിക്കൂറോളം സ്ഥലത്ത് ചെലവിട്ടതിനാൽ മൊബൈൽ സിഗ്​നൽ വിവരങ്ങൾ നിർണായകമാകും. നേരത്തേ പെരുമ്പാവൂരിലും കുട്ടമശ്ശേരിയിലും കമ്പനി ഉദ്യോഗസ്ഥർ ചമഞ്ഞ് വ്യാപാരിയിൽനിന്ന് പണം തട്ടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.