പറവൂർ: എം.ബി.ബി.എസ് പരീക്ഷയിൽ ഉയർന്ന വിജയം നേടിയ എം.എൻ. വിനയയെ ആദരിച്ചു. വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഏരിയ പ്രസിഡന്‍റ് സി.എ. രാജീവ് അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി സി.എസ്. സുരേഷ് നൽകി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.സി. രാജീവ്, പി.എ. ഷെറീഫ്, ഡോ. എം.എൻ. വിനയ എന്നിവർ സംസാരിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് മാക്കനായി പറമ്പിൽ എം.എൻ. നടേശന്‍റെയും വസന്തകുമാരിയുടെയും മകളാണ് വിനയ. പറവൂർ നഗരത്തിൽ വർഷങ്ങളായി തട്ടുകട നടത്തി ഉപജീവനം നടത്തുന്നയാളാണ് നടേശൻ. വിനയയുടെ സഹോദരി എം.എൻ. അനുഷയും മെഡിക്കൽ വിദ്യാർഥിയാണ്. ചിത്രം EA PVR mbbs 8 എം.ബി.ബി.എസ് പരീക്ഷയിൽ ഉയർന്ന വിജയം നേടിയ ഡോ. എം.എൻ. വിനയക്ക് സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് ടി.ആർ. ബോസ് ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.