കുണ്ടോന്തറ റോഡിൽ പൈപ്പ് പൊട്ടൽ തുടർക്കഥ; പ്രതിഷേധത്തിൽ നാട്ടുകാർ

കരിയാട്: മാസങ്ങളായി പൊയ്ക്കാട്ടുശ്ശേരി എൽ.പി സ്കൂൾ- കുണ്ടോന്തറ റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം. കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടി വലിയതോതിൽ വെള്ളം പാഴാവുകയാണ്. അടുത്തിടെ നിർമാണം പൂർത്തിയാക്കിയ റോഡ് പലയിടത്തും തകർന്നുതുടങ്ങി. വാർഡംഗം ബീന ഷിബുവിന്റെ നേതൃത്വത്തിൽ പ്രശ്നം പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. വാർഡ് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നാട്ടുകാർ കരിയാട് ജല അതോറിറ്റി അസി. എൻജിനീയറെ ഉപരോധിച്ചു. പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതായും ഉടൻ പരിഹാരം കാണാമെന്നും അധികാരികൾ ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. നെടുമ്പാശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.എ. ചന്ദ്രൻ, ജില്ല പഞ്ചായത്തംഗം എം.ജെ. ജോമി, പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ്, വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള തുടങ്ങിയവർ നേതൃത്വം നൽകി . EA ANKA 4 UPARODHAM കുടിവെള്ളം പാഴാകുന്നതിലും റോഡ് തകരുന്നതിലും പ്രതിഷേധിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കരിയാട് ജല അതോറിറ്റി അസി. എൻജിനീയറെ ഉപരോധിച്ചപ്പോൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.