റേഷൻ അരിയുമായി പോയ മിനി ലോറി റോഡിന് കുറുകെ മറിഞ്ഞു

ആലുവ: . നിയന്ത്രണംവിട്ട കാർ ഇടിച്ചതിനെ തുടർന്നാണ് വെയർ ഹൗസിൽനിന്ന് റേഷൻ അരിയുമായി പോയ മിനി ലോറി മറിഞ്ഞത്. ഇതിനിടെ കാറിന് പിന്നിൽ ബൈക്ക് ഇടിക്കുകയും ചെയ്തു. അപകടത്തിൽ ബൈക്ക് യാത്രികന് മാത്രമാണ് പരിക്കേറ്റത്. ആലുവ - മൂന്നാർ സ്വകാര്യ ബസ് റൂട്ടിൽ അശോകപുരം കോളനിപ്പടിക്ക് സമീപം തിങ്കളാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം. ചൂണ്ടി വെയർ ഹൗസിൽനിന്ന് പറവൂർ ഭാഗത്തേക്ക് പോയ മിനി ലോറിയിൽ എതിർദിശയിൽനിന്ന്​ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലോറി മറിഞ്ഞത്. ലോറി ഡ്രൈവർ കുന്നുകര സ്വദേശി സോജൻ മാത്രമാണുണ്ടായിരുന്നത്. ഏലൂർ ഫാക്ടിൽ ജീവനക്കാരനായ ചുണങ്ങംവേലി സ്വദേശി ജൂഡാണ് കാർ ഓടിച്ചിരുന്നത്. രാത്രി ഷിഫ്റ്റിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു. റോഡിൽ ചിതറിയ അരിച്ചാക്കുകൾ മറ്റൊരു ലോറിയെത്തിച്ച് ചുമട്ടുതൊഴിലാളികളെ ഉപയോഗിച്ച് മാറ്റി കയറ്റി. ചാക്ക് പൊട്ടി കുറെ അരി നഷ്ടമാകുകയും ചെയ്തു. എടത്തല സി.ഐ പി.ജെ. നോബിളിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഒന്നരമണിക്കൂറിന് ശേഷമാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്. ക്യാപ്ഷൻ ea yas17 accident അപകടത്തിൽ മറിഞ്ഞ മിനി ലോറിയിൽനിന്ന് അരിച്ചാക്കുകൾ മറ്റൊരു ലോറിയിലേക്ക് മാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.