മട്ടാഞ്ചേരി: ടൂറിസം മേഖലയിൽ ഫോർട്ട്കൊച്ചിയിൽ വിവിധ പദ്ധതികൾ നടപ്പാക്കുമ്പോൾ അതേ പ്രാധാന്യമുള്ള മട്ടാഞ്ചേരി മേഖലയെ അധികൃതർ അവഗണിക്കുകയാണെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ് പറഞ്ഞു. മട്ടാഞ്ചേരിയിൽ വാട്ടർ മെട്രോ ജെട്ടി 2020ൽ കമീഷൻ ചെയ്യേണ്ടതായിരുന്നു. എന്നാൽ, നിർമാണം പോലും തുടങ്ങിയിട്ടില്ല. ഇതിനായി ആറ് കോടിയോളം രൂപ മുൻകൂർ കൈപ്പറ്റിയെന്നാണ് വിവരാവകാശ രേഖകൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിലെ തന്നെ ആദ്യ പാസഞ്ചർ ബോട്ട് ജെട്ടിയുടെ അവസ്ഥയാണിത്. ഫോർട്ട്കൊച്ചിയെ പോലെ പൈത്യക കേന്ദ്രങ്ങൾ ഏറെയുള്ള മേഖലയാണ് മട്ടാഞ്ചേരി. ഫോർട്ട്കൊച്ചിയെയും മട്ടാഞ്ചേരിയെയും തമ്മിൽ ബന്ധിപ്പിച്ച് പദ്ധതി നടപ്പാക്കുമ്പോൾ മാത്രമേ അതിന് പൂർണതയുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.