മരത്തടി തലയിൽകൊണ്ട്​​​ പരിക്കേറ്റയാൾ മരിച്ചു

ആലപ്പുഴ: വെട്ടിയിട്ട മരത്തടി തലയിൽ​കൊണ്ട്​​ പരിക്കേറ്റയാൾ മരിച്ചു. തണ്ണീർമുക്കം കളത്തേക്കാട്ട്‌ പ്രേംകുമാറാണ്​ (56) മരിച്ചത്‌. തിങ്കളാഴ്ച വൈകീട്ട്​ നാലിന്​ തണ്ണീർമുക്കം സ്‌കൂൾ കവലക്ക്​ സമീപമായിരുന്നു അപകടം. മരംവെട്ടുകാരനെ സഹായിക്കാനെത്തിയതാണ്‌ പ്രേംകുമാർ. വെട്ടിയിട്ട മരത്തടി നിലത്തുകിടന്ന മറ്റൊരു തടിയിൽ തട്ടി പ്രേംകുമാറിന്‍റെ തലയിൽ കൊള്ളുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ്‌ മോർച്ചറിയിൽ. സംസ്‌കാരം ചൊവ്വാഴ്‌ച വീട്ടുവളപ്പിൽ. ഭാര്യ: സലഭ. മക്കൾ: സച്ചു, സൗമ്യ, ഹരികൃഷ്‌ണൻ. മരുമകൻ: ഷമിത്ത്‌ ഷാജി. APD premkumar ​​പ്രേംകുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.