പുരപ്പുറങ്ങളിൽ സൗരോർജ തിളക്കം

കൊ​ച്ചി: വീ​ടു​ക​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി ആ​വ​ശ്യ​ത്തി​ന് ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ ജി​ല്ല​യി​ലും പു​ര​പ്പു​റ സോ​ളാ​ർ പ​ദ്ധ​തി​ക്ക് വ​ൻ​മു​ന്നേ​റ്റം. 7647 ഗാ​ർ​ഹി​ക സൗ​രോ​ർ​ജ ക​ണ​ക്ഷ​നു​ക​ളാ​ണ് ജി​ല്ല​യി​ൽ പി.​എം. സൂ​ര്യ​ഘ​ർ പ​ദ്ധ​തി പ്ര​കാ​രം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​രോ ദി​വ​സ​വും കൂ​ടു​ത​ൽ വീ​ടു​ക​ളി​ൽ പ​ദ്ധ​തി സ്ഥാ​പി​ക്കു​ന്നു​ണ്ട്. ഇ​തു​പ്ര​കാ​ര​മു​ള്ള പു​തി​യ ക​ണ​ക്കു​ക​ൾ​കൂ​ടി ചേ​ർ​ക്കു​മ്പോ​ൾ എ​ണ്ണം ഇ​നി​യു​മേ​റെ വ​ർ​ധി​ക്കും.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ സ​ബ്സി​ഡി​യോ​ടു​കൂ​ടി​യ പി.​എം. സൂ​ര്യ​ഘ​ർ പ​ദ്ധ​തി​യി​ൽ സം​സ്ഥാ​നം അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ച് മു​ന്നേ​റു​ക​യാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​റും റി​ന്യൂ​വ​ൽ എ​ന​ർ​ജി കോ​ർ​പ​റേ​ഷ​നും കൂ​ടി പ്ര​സി​ദ്ധീ​ക​രി​ച്ച ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പു​തി​യ പ​ട്ടി​ക​പ്ര​കാ​രം കേ​ര​ളം ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. സൗ​രോ​ർ​ജ പ്ലാ​ൻ​റ് നി​ർ​മി​ക്കാ​ൻ അ​നു​യോ​ജ്യം നി​ര​പ്പാ​യ പ്ര​ത​ല​ത്തി​ലു​ള്ള പു​ര​പ്പു​റ​ങ്ങ​ളാ​ണ്.

ച​രി​ഞ്ഞ പ്ര​ത​ല​ങ്ങ​ളു​ള്ള പു​ര​പ്പു​റ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ സ്റ്റാ​ൻ​ഡു​ക​ൾ​ക്കും ഫാ​ബ്രി​ക്കേ​ഷ​ൻ ജോ​ലി​ക​ൾ​ക്കും അ​ധി​ക ചെ​ല​വ് വേ​ണ്ടി വ​രും. തെ​ക്ക​ൻ ചാ​യ്‌​വി​ൽ നി​ന്നു​ള്ള വെ​യി​ൽ ല​ഭി​ക്കു​ന്ന​തി​ന് 10 ഡി​ഗ്രി തെ​ക്കോ​ട്ട് ചാ​യ്ച്ചാ​ണ് സോ​ളാ​ർ പ്ലാ​ൻ​റ് സ്ഥാ​പി​ക്കു​ന്ന​ത്.

കെ.​എ​സ്.​ഇ.​ബി​ക്ക് വൈ​ദ്യു​തി വി​ൽ​ക്കാം

മൂ​ന്ന് കി​ലോ വാ​ട്ടി​ന്‍റെ സൗ​രോ​ർ​ജ പ്ലാ​ൻ​റ് സ്ഥാ​പി​ച്ചാ​ൽ 360 യൂ​നി​റ്റ് പ്ര​തി​മാ​സം വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യും. ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​യി​ൽ സ്വ​ന്തം ഉ​പ​യോ​ഗം ക​ഴി​ഞ്ഞ് ശേ​ഷി​ക്കു​ന്ന​ത് കെ.​എ​സ്.​ഇ.​ബി​ക്ക് വി​ൽ​ക്കാം. ഗാ​ർ​ഹി​ക സൗ​രോ​ർ​ജ പ്ലാ​ൻ​റു​ക​ൾ മു​ഖേ​ന കെ.​എ​സ്.​ഇ.​ബി ഗ്രി​ഡി​ലേ​ക്ക് ഗു​ണ​ഭോ​ക്താ​ക്ക​ൾ ന​ൽ​കു​ന്ന വൈ​ദ്യു​തി​ക്ക് യൂ​നി​റ്റി​ന് വ​ക​യി​രു​ത്തു​ന്ന തു​ക സ​മ​യ​ബ​ന്ധി​ത​മാ​യി സ​ർ​ക്കാ​ർ ന​ൽ​കും. സം​സ്ഥാ​ന റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച റി​ന്യൂ​വ​ൽ എ​ന​ർ​ജി ആ​ൻ​ഡ് നെ​റ്റ് മീ​റ്റ​റി​ങ് റെ​ഗു​ലേ​ഷ​ന് വി​ധേ​യ​മാ​യാ​ണ് ഗാ​ർ​ഹി​ക സൗ​രോ​ർ​ജ ഉ​പ​ഭോ​ക്താ​ക്ക​ൾ ഗ്രി​ഡി​ലേ​ക്ക് ന​ൽ​കു​ന്ന വൈ​ദ്യു​തി​ക്ക് തു​ക നി​ശ്ച​യി​ക്കു​ന്ന​ത്. ഈ ​തു​ക മ​ട​ക്കി ന​ൽ​കു​ന്ന​തും സം​സ്ഥാ​ന റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന്‍റെ റെ​ഗു​ലേ​ഷ​ന് വി​ധേ​യ​മാ​യി​ട്ടാ​ണ്.

885 വെ​ണ്ട​ർ​മാ​രെ പ്ലാ​ൻ​റ് സ്ഥാ​പി​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി എം​പാ​ന​ൽ ചെ​യ്തി​ട്ടു​ണ്ട്. സോ​ളാ​ർ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​നു​ള്ള പ​രി​മി​തി​യാ​യ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ ക​പ്പാ​സി​റ്റി 75 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 90 ശ​ത​മാ​ന​മാ​യി കെ.​എ​സ്.​ഇ.​ബി​യും റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​നും ഉ​യ​ർ​ത്തി​യ​ത് കൂ​ടു​ത​ൽ സോ​ളാ​ർ നി​ല​യ​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ സ​ഹാ​യ​ക​മാ​കും. ഏ​ഴു​ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ നാ​ഷ​ന​ൽ ബാ​ങ്കു​ക​ളു​ടെ ഈ​ടി​ല്ലാ​ത്ത ലോ​ൺ സൗ​ക​ര്യ​വും സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് സോ​ളാ​ർ നി​ല​യ​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​ന്നു​ണ്ട്.

കൊ​ച്ചി​യു​ടെ അ​ഭി​മാ​നം

സൗ​രോ​ർ​ജ മേ​ഖ​ല​യി​ൽ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം മു​മ്പേ കൈ​വ​രി​ച്ച ജി​ല്ല​യാ​ണ് എ​റ​ണാ​കു​ളം. പൂ​ർ​ണ​മാ​യി സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​മാ​ണ് അ​തി​ന് പ്ര​ധാ​ന കാ​ര​ണം.

പ്ലാ​ൻ​റ് ക​മീ​ഷ​ൻ ചെ​യ്ത​തോ​ടെ ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ സൗ​രോ​ർ​ജ വി​മാ​ന​ത്താ​വ​ള​മാ​യി സി​യാ​ൽ മാ​റി​യി​രു​ന്നു. കൂ​ടാ​തെ, കൊ​ച്ചി മെ​ട്രോ​യു​ടെ ട്രെ​യി​ൻ റ​ണ്ണി​ങ്, സ്റ്റേ​ഷ​നു​ക​ളി​ലെ ലൈ​റ്റു​ക​ൾ, ഡി​പോ ജോ​ലി​ക​ളും മെ​യി​ന്‍റ​ന​ൻ​സും ഓ​പ​റേ​ഷ​ൻ​സ് ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ലെ ആ​വ​ശ്യ​ങ്ങ​ൾ, കോ​ർ​പ​റേ​റ്റ് ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​െ​ള​ല്ലാം സൗ​രോ​ർ​ജ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ​യെ​ല്ലാം ആ​കെ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി​യു​ടെ 51 ശ​ത​മാ​നം സോ​ളാ​ർ മു​ഖാ​ന്ത​ര​മാ​ണ്.

കൊ​ച്ചി​യി​ല്‍ പു​ര​പ്പു​റ സൗ​രോ​ര്‍ജ സം​വി​ധാ​നം സ്ഥാ​പി​ച്ച​ത് 6.33 ശ​ത​മാ​നം പേ​ര്‍

കൊ​ച്ചി: കൊ​ച്ചി നി​വാ​സി​ക​ളി​ല്‍ 6.33 ശ​ത​മാ​നം പേ​ര്‍ പു​ര​പ്പു​റ സൗ​രോ​ര്‍ജ സം​വി​ധാ​ന​ങ്ങ​ള്‍ സ്ഥാ​പി​ച്ച​താ​യി ലൂ​മി​ന​സ് ന​ട​ത്തി​യ സ​ർ​വേ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​തേ​സ​മ​യം 41 ശ​ത​മാ​നം പേ​ര്‍ക്കും ഇ​തേ​ക്കു​റി​ച്ചു​ള്ള അ​റി​വ് പ​രി​മി​ത​മാ​ണെ​ന്നും സൂ​ചി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​യി​ലെ സൗ​രോ​ര്‍ജ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ലൂ​മി​ന​സ് പ​വ​ര്‍ ടെ​ക്നോ​ള​ജീ​സ് ന​ട​ത്തി​യ സ​ര്‍വേ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. സൗ​രോ​ര്‍ജ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​റെ ജ​ന​കീ​യ​വും താ​ങ്ങാ​നാ​വു​ന്ന​തു​മാ​ണെ​ന്നാ​ണ് കൊ​ച്ചി​യി​ല്‍നി​ന്ന്​ സ​ര്‍വേ​യി​ല്‍ പ​ങ്കെ​ടു​ത്ത 53.67 ശ​ത​മാ​നം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. പു​ര​പ്പു​റ സൗ​രോ​ര്‍ജ സം​വി​ധാ​ന​ങ്ങ​ള്‍ക്ക് അ​നു​യോ​ജ്യ​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് കൊ​ച്ചി​യി​ലു​ള്ള​തെ​ന്നും 78.67 ശ​ത​മാ​നം പേ​ര്‍ ക​രു​തു​ന്നു.

സൗ​രോ​ർ​ജ പ്ലാ​ൻ​റി​ന് കേ​ന്ദ്ര സ​ബ്സി​ഡി ഇ​ങ്ങ​നെ...

ഒ​രു കി​ലോ​വാ​ട്ട് - 30,000 രൂ​പ

ര​ണ്ട് കി​ലോ​വാ​ട്ട് - 60,000 രൂ​പ

മൂ​ന്നു കി​ലോ​വാ​ട്ടി​ന് മു​ക​ളി​ൽ -78,000 രൂ​പ​യും

Tags:    
News Summary - Solar energy-ernakulam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.