കൗണ്‍സിലര്‍ക്ക്​ മര്‍ദനം: എല്‍.ഡി.എഫ് പ്രതിഷേധിച്ചു

(പടം) മരട്: കുണ്ടന്നൂര്‍ നാഷനല്‍ ഹൈവേയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് കാനയിലെ തടസ്സം നീക്കം ചെയ്യുന്നതിനായി ചെന്ന പതിനാലാം ഡിവിഷനിലെ കൗണ്‍സിലർ സി.വി. സന്തോഷിനുനേരെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ കൈയേറ്റത്തിനെതിരെ എല്‍.ഡി.എഫ് മാര്‍ച്ചും ധര്‍ണയും നടത്തി. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് മെംബര്‍ എം.സി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മരട് ലോക്കല്‍ സെക്രട്ടറി പി.ബി. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.ആര്‍. ഷാനവാസ്, കെ.വി. കിരണ്‍ രാജ്, മരട് ഈസറ്റ് ലോക്കല്‍ സെക്രട്ടറി എം.പി. സുനില്‍കുമാര്‍, എന്‍.ജെ. സജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഭവത്തില്‍ നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പിലും പ്രതിഷേധിച്ചു. EC-TPRA-5 LDF ജീവനക്കാരുടെ കൈയേറ്റത്തിനെതിരെ എല്‍.ഡി.എഫ് മരട് ലോക്കല്‍ കമ്മിറ്റി കുണ്ടന്നൂരില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.