മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ് വിതരണം

കൊച്ചി: നഗരസഭയിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. പ്രഫഷനല്‍ കോളജ് വിദ്യാർഥികള്‍, ബിരുദം, ബിരുദാനന്തര വിദ്യാർഥികള്‍ ഉള്‍പ്പെടുന്ന 51 പേർക്കാണ്​ നല്‍കിയത്. ലാപ്ടോപ്പ് വിതരണം മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 20,30,463 രൂപയുടെ ലാപ്ടോപാണ് വിതരണം ചെയ്തത്. 39,813 രൂപ നിരക്കില്‍ അഞ്ച്​ വര്‍ഷ വാറന്‍റിയോട് കൂടി സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ കെല്‍ട്രോൺ ലാപ്​ടോപുകള്‍ ലഭ്യമാക്കി. ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, ചെയര്‍മാന്മാരായ പി.ആര്‍. റെനീഷ്, ഷീബാലാല്‍, സുനിത ഡിക്സണ്‍, എം.എച്ച്.എം. അഷ്റഫ്, വര്‍ക്കിങ് ഗ്രൂപ് ചെയര്‍പേഴ്സൻ സജിനി ജയചന്ദ്രന്‍, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നൗഷര്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു. EC laptop-മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ് വിതരണം മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.