ഉദയംപേരൂരില്‍ യുവാക്കള്‍ക്ക് ബാര്‍ ജീവനക്കാരുടെ മര്‍ദനം

(പടം) തൃപ്പൂണിത്തുറ: ഉദയംപേരൂരില്‍ വയോധികനെ മര്‍ദിക്കുന്നത് ചോദ്യംചെയ്ത യുവാക്കള്‍ക്ക് ബാര്‍ ജീവനക്കാരുടെ മര്‍ദനം. ഗുരുതര പരിക്കേറ്റ യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സതേടി. തൃപ്പൂണിത്തുറ വാലുമേല്‍ ഉഷസ് വീട്ടില്‍ പ്രദീപന്‍റെ മകന്‍ മുകേഷ് (21), മേക്കര വാലുമ്മേല്‍ സൂര്യരാജ് (22) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തലക്ക്​ ഗുരുതര രക്തസ്രാവമുണ്ടായ മുകേഷിനെ തൃപ്പൂണിത്തുറ താലൂക്ക്​ ആശുപത്രിയില്‍നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്​ ശസ്ത്രക്രിയക്കായി മാറ്റി. യുവാക്കളുടെ മുതുകില്‍ കമ്പിവടിക്ക്​ അടിയേറ്റ രീതിയിലുള്ള പാടുകളുണ്ട്. ഉദയംപേരൂര്‍ ഏകചക്ര ബാറിലെ ജീവനക്കാരില്‍നിന്നാണ് യുവാക്കള്‍ക്ക് ക്രൂര മര്‍ദനമേല്‍ക്കേണ്ടിവന്നതെന്ന് യുവാക്കള്‍ മൊഴിനൽകി. ബാറില്‍ പ്രായമായ വ്യക്തിയെ ജീവനക്കാര്‍ ഉപദ്രവിക്കുന്നതുകണ്ട് ചോദിക്കാന്‍ ചെന്നതിനാണ് തങ്ങളെ മര്‍ദിച്ചതെന്നാണ് യുവാക്കള്‍ പറയുന്നത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഉദയംപേരൂര്‍ പൊലീസ് കേസെടുത്തു. അതേസമയം, യുവാക്കളെ ആക്രമിച്ച ബാര്‍ ജീവനക്കാരായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. EC-TPRA-2 BAR ഉദയംപേരൂരില്‍ ബാര്‍ ജീവനക്കാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ യുവാക്കള്‍ ആശുപത്രിയില്‍ ചികില്‍സയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.