ആത്മവിമര്‍ശനത്തിലൂടെ നവീകരണം സാധ്യമാക്കണം -കർദിനാൾ ആലഞ്ചേരി

കൊച്ചി: സഭാസംവിധാനങ്ങളും സംഘടനകളും മെത്രാന്മാരും വൈദികരും സന്യസ്തരും കുടുംബങ്ങളും ആത്മവിമര്‍ശനത്തോടെ സ്വയം നവീകരിക്കപ്പെടാന്‍ ആഗ്രഹിക്കുകയും പ്രാർഥനയോടെ സഭയെ നവീകരിക്കുകയും വേണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മൂന്നുവര്‍ഷം നീളുന്ന കേരള സഭ നവീകരണകാലം പാലാരിവട്ടം പി.ഒ.സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭകള്‍ തമ്മിലും വൈദിക മേലധ്യക്ഷരും വൈദികരും സന്യസ്തരും തമ്മിലുമുള്ള അകലം കുറക്കുന്നതിനും സൗഹൃദം ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരമായി സഭ നവീകരണകാലം മാറണം. പൗലോസ് ശ്ലീഹ ഓർമിപ്പിച്ചതുപോലെ ശരീരത്തിലെ വിവിധ അവയവങ്ങള്‍പോലെ നാമെല്ലാവരും പരസ്പരം ചേര്‍ന്നു നില്ക്കേണ്ടവരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. എല്ലാ മെത്രാന്മാരും സന്യസ്ത സഭ മേജര്‍ സുപ്പീരിയര്‍മാരും കെ.സി.ബി.സിയുടെ വിവിധ കമീഷനുകളുടെ സെക്രട്ടറിമാരായ വൈദികരും ഒന്നുചേര്‍ന്ന് അര്‍പ്പിച്ച പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് സഭ നവീകരണകാലം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ദിവ്യബലിക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാർമികനായിരുന്നു. ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ വചനസന്ദേശം നല്‍കി. ബിഷപ് ജോസഫ് മാര്‍ തോമസ് നന്ദി പറഞ്ഞു. ഫോട്ടോ മാറ്റര്‍: EKG Cardinal കേരള സഭ നവീകരണകാലം കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.