യുവതി വീട്ടിൽ മരിച്ചനിലയിൽ

ആലപ്പുഴ: തിരുവോണദിവസം യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ വാടക്കൽ അരയശ്ശേരിയിൽ പരേതനായ അരുളപ്പ​ൻെറ മകൾ മെറിനാണ്​ (അഞ്​ജു -23) മരിച്ചത്​. ശനിയാഴ്​ച രാത്രി 8.30നാണ്​ ​സംഭവം. നാലുവർഷമായി പ്രണയത്തിലായിരുന്ന യുവാവുമായി വീട്ടുകാരുടെ സമ്മതത്തോ​െട വിവാഹമുറപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ കാമുകൻ​ മറ്റൊരു ​െപൺകുട്ടിയുമായി പ്രണയത്തിലാണെന്ന വിവരം അഞ്​ജു അറിഞ്ഞ​ത്​​. മരിക്കുന്നതിന്​ മുന്നോടിയായി കാമുക​ൻെറ സഹോദരിക്ക്​ സന്ദേശം അയച്ചിരുന്നതായും പറയുന്നു. തുടർന്ന്​ ഇവർ യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ്​ കിടപ്പുമുറിയിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്​. സൗത്ത്​ പൊലീസ്​ അ​സ്വാഭാവിക മരണത്തിന്​ കേസെടുത്തു. പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ചശേഷം വിശദ അന്വേഷണം നടത്തുമെന്നും ആരും പരാതി നൽകിയി​ട്ടില്ലെന്നും പൊലീസ്​ പറഞ്ഞു. മാതാവ്​: മേഴ്​സി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.