മൂന്നാംഘട്ട മത്സ്യകൃഷിയിറക്കി ഒക്കല്‍ സര്‍വിസ് സഹകരണ ബാങ്ക്

പെരുമ്പാവൂര്‍: ഒക്കല്‍ സര്‍വിസ് സഹകരണ ബാങ്ക്​ നേതൃത്വത്തില്‍ മൂന്നാംഘട്ട ജൈവമത്സ്യകൃഷി ആരംഭിച്ചു. ഒരേക്കറിലെ രണ്ട് കുളത്തിലായി​ മത്സ്യകൃഷി നടത്തുന്നുണ്ട്​. ഇതി​ൻെറ തുടര്‍ച്ചയായി മൂന്നാം ഘട്ട ജൈവമത്സ്യകൃഷിയാണ് ആരംഭിച്ചത്. ഉദ്ഘാടനം കുന്നത്തുനാട് തഹസില്‍ദാര്‍ വിനോദ് രാജ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് നിര്‍വഹിച്ചു. തിലോപ്പിയ, കട്‌ല, രോഹു, ഗ്രാസ് കാര്‍പ്പ് തുടങ്ങിയ മത്സ്യങ്ങളെയാണ് നിക്ഷേപിച്ചത്. ബാങ്ക് പ്രസിഡൻറ്​ ടി.വി. മോഹനന്‍ അധ്യക്ഷത വഹിച്ചു. കുന്നത്തുനാട് അസി. രജിസ്ട്രാര്‍ കെ. സുനില്‍, ബാങ്ക് മെംബര്‍മാരായ കെ.ഡി. ഷാജി, കെ.സി. ലാലു, സെക്രട്ടറി ടി.എസ്. അഞ്ജു എന്നിവര്‍ സംസാരിച്ചു. em pbvr 3 Thahsildhar ഒക്കല്‍ സര്‍വിസ് സഹകരണ ബാങ്ക്​ നേതൃത്വത്തില്‍ ജൈവ മത്സ്യകൃഷിയുടെ ഉദ്ഘാടനം കുന്നത്തുനാട് തഹസില്‍ദാര്‍ വിനോദ് രാജ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.