കടല മിഠായിയുടെ ഗുണനിലവാരം ഉറപ്പുവരുത്തിയിരുന്നതായി സപ്ലൈകോ

കൊച്ചി: സ്കൂള്‍ വിദ്യാർഥികള്‍ക്കുള്ള കിറ്റിലെ കടല മിഠായിയുടെ ഗുണനിലവാരം ഉറപ്പുവരുത്തിയാണ് നല്‍കിയതെന്ന് സപ്ലൈകോ സി.എം.ഡി അലി അസ്ഗര്‍ പാഷ. ഗുണനിലവാരം ഉറപ്പുവരുത്തിയ വിതരണക്കാര്‍ക്കാണ് മിഠായി വിതരണാനുമതി നല്‍കിയത്. സപ്ലൈകോ നടത്തിയ പരിശോധനയിൽ അപാകത കണ്ടിരുന്നില്ല. മിഠായിയിൽ വിഷാംശമുണ്ടെന്ന വാർത്തകൾക്ക് അടിസ്ഥാനമില്ല. ആശങ്ക ജനിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നത് ശരിയല്ലെന്നും വാർത്തകുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.