തൊടുപുഴ: ജംഇയ്യത് ഉലമാ ഹിന്ദ് കേരള ഘടകം പ്രസിഡൻറായി പി.പി. ഇസ്ഹാഖ് അൽഖാസിമിയെയും ജനറൽ സെക്രട്ടറിയായി വി.എച്ച്. അലിയാർ ഖാസിമിയെയും തെരഞ്ഞെടുത്തു. അബ്ദുൽകരീം ഹാജി ജലാലിയ്യ ട്രഷറർ. അബ്ദുൽഗഫാർ കൗസരി, അബ്ദുശുക്കൂർ ഖാസിമി, മുഹമ്മദ് ശരീഫ് അൽഖാസിമി, സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങൾ, ഉബൈദുല്ല മൗലവി എന്നിവർ വൈസ് പ്രസിഡൻറുമാരാണ്. വർക്കിങ് കമ്മിറ്റി അംഗങ്ങളായി ഉവൈസ് അമാനി (തിരുവനന്തപുരം), ഇൽയാസ് മൗലവി അൽഹാദി, അബ്ദുറഹീം കൗസരി (കൊല്ലം), മുഫ്തി താരീഖ് അൻവർ ഖാസിമി, ഷറഫുദ്ദീൻ അസ്ലമി, അബ്ദുൽസലാം ഹുസ്നി (ആലപ്പുഴ), അൻസാരി കൗസരി, നവാസ് ബഷീർ അസ്ലമി (പത്തനംതിട്ട), മുഹമ്മദ് ഷിഫാർ കൗസരി (കോട്ടയം), അബ്ദുറഷീദ് കൗസരി (ഇടുക്കി), ഓണമ്പിള്ളി അബ്ദുസത്താർ ബാഖവി, ഇൽയാസ് കൗസരി (എറണാകുളം), മുഹമ്മദ് താഹിർ ഹസനി (തൃശൂർ), ശംസുദ്ദീൻ അൽഖാസിമി (പാലക്കാട്), മുഹമ്മദ് ഈസ കൗസരി, ശൈഖ് മുഹമ്മദ് അൻസാരി (മലപ്പുറം), ഖാസിമുൽ ഖാസിമി, അഹ്മദ് കബീർ മൗലവി (കോഴിക്കോട്), പി.പി. മുഹമ്മദ് റാഷിദ് നജ്മി, ഷംസീർ നജ്മി (കണ്ണൂർ) എന്നിവരെയും തെരഞ്ഞെടുത്തു. തൊടുപുഴ ജാമിഅ ഇബ്നു മസ്ഊദ് അറബി കോളജിൽ കൂടിയ സംസ്ഥാന കൗൺസിൽ യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുശുക്കൂർ അൽഖാസിമി ഉദ്ഘാടനം ചെയ്തു. റിട്ടേണിങ് ഓഫിസർമാരായ ടി.എ. അബ്ദുൽഗഫാർ കൗസരി, മുഹമ്മദ് ശരീഫ് കൗസരി, അബ്ദുസ്സലാം ഹുസ്നി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നും വഖഫ് റിക്രൂട്ട്മൻെറ് ബോർഡ് രൂപവത്കരിക്കണമെന്നും യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഫോട്ടോ ക്യാപ്ഷൻ IDG ISHAQ KHASIMI പി.പി. ഇസ്ഹാഖ് അൽഖാസിമി (പ്രസി.) IDG ALIYAR KHASIMI വി.എച്ച്. അലിയാർ ഖാസിമി (ജന.സെക്ര.)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.