കൊച്ചി: വനിത ശിശു വികസന വകുപ്പിൻെറ 'ഉജ്ജ്വല ബാല്യം 2020'പുരസ്‌കാരത്തിന് 6-11 വിഭാഗത്തിൽ ഫോട്ടോ ഗ്രഫി,സംഗീതം, നൃത്തം, യോഗ എന്നിവയിൽ മികവാർന്ന പ്രകടനം കാഴ്ചെവച്ച ആൻലിന അജു(ഒമ്പത്), 12-18 വിഭാഗത്തിൽ വേദിക് മാത്‍സ്, മൻെറൽ മാത്‍സ്, റൂബിസ്‌ക്യൂബിലെ പ്രകടനം, യോഗ എന്നിവയിൽ മികച്ച പ്രകടനം ചെയ്ത സുമിഷ എസ്. പൈയും (12) അർഹയായി. ആൻലിന മലിനമാകുന്ന പുഴയുടെ ചിത്രങ്ങൾ പകർത്തി 2020ൽ സ്വന്തമായി പ്രദർശനം നടത്തിയിട്ടുണ്ട്. എരൂർ വടക്കെപുറത്ത് ഹൗസിൽ ആൻ മരിയയുടെയും അജു പോളിൻെറയും മകളാണ്. കൊച്ചി നേവൽ സ്കൂൾ വിദ്യാർഥിയാണ്. എളമക്കരയിലെ രത്നഗൃഹയിൽ മേഘനയുടെയും സുരേഷിൻെറയും മകളാണ് സുമിഷ. എറണാകുളം ഭവൻസ് സ്കൂളിലെ എട്ടാംതരം വിദ്യാർഥിയാണ്. വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കാണ് ഉജ്ജ്വല ബാല്യം പുരസ്‌കാരം വനിത ശിശുവികസന വകുപ്പ് നൽകി വരുന്നത്. ചിത്രം Anlina Aju Sumisha S Pai
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.