സർക്കാർ ആശുപത്രികൾ മികവുറ്റ ചികത്സകേന്ദ്രങ്ങളാക്കും -മന്ത്രി പി. രാജീവ്

മട്ടാഞ്ചേരി: എല്ലാ സർക്കാർ ആശുപത്രികളും മികച്ച ചികിത്സകേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി പി. രാജീവ്. കൊച്ചിൻ ചേംബർ ഓഫ് ​േകാമേഴ്സ് സി.എസ്.ആർ ഫണ്ടിൽനിന്ന് മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഉപകരണങ്ങൾ അണുമുക്തമാക്കാനുള്ള സിലിഡ്രിക്കൽ ഓട്ടോ ക്ലേവ് നൽകുന്നതി​ൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ ആശുപത്രികളെക്കാളും ഒരുപിടി മുന്നിൽ ചികിത്സ സൗകര്യങ്ങൾ സർക്കാർ ആശുപത്രിയിൽ ഒരുക്കും. ഇതിന്​ സ്വകാര്യ-പൊതുവായ എല്ലാ ഫണ്ടുകളും വികസനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. മട്ടാഞ്ചേരി ആശുപത്രിയിൽ വികസന പ്രവർത്തനങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.ജെ. മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.എം. ഇസ്മുദ്ദീൻ, ചേംബർ പ്രസിഡൻറ്​ കെ. ഹരികുമാർ, ആശുപത്രി സൂപ്രണ്ട്​ ഡോ. സ്മിജി ജോർജ് ചിറമേൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.