മലബാർ സമരത്തിെൻറ ഓർമകൾ വീണ്ടെടുക്കൽ വിദ്യാർഥിനീദൗത്യം -അബൂബക്കർ ഫാറൂഖി 

മലബാർ സമരത്തിൻെറ ഓർമകൾ വീണ്ടെടുക്കൽ വിദ്യാർഥിനീദൗത്യം -അബൂബക്കർ ഫാറൂഖി  ആലുവ: മലബാർ സമരത്തി​ൻെറ 100ാം വാർഷികത്തോടനുബന്ധിച്ച് ജി.ഐ.ഒ ജില്ല കമ്മിറ്റി 'മലബാർ സമരം വ്യത്യസ്ത ആഖ്യാനങ്ങളും പ്രതിനിധാനവും' തലക്കെട്ടിൽ ചർച്ച സംഗമം നടത്തി. ആലുവ ഹിറ കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. മലബാർ സമരത്തിൻെറ ഓർമകൾ വീണ്ടെടുക്കൽ കാലഘട്ടത്തി​ൻെറ ദൗത്യമാണെന്നും അതിന് വിദ്യാർഥിനീസമൂഹം മുന്നോട്ടുവരുന്നത് പ്രത്യാശജനകമാണെന്നും അദ്ദേഹം പറഞ്ഞു. ജി.ഐ.ഒ ജില്ല പ്രസിഡൻറ് ഫാത്തിമ സഹ്റ അധ്യക്ഷത വഹിച്ചു. 'മലബാർ വിപ്ലവത്തി​ൻെറ അന്താരാഷ്​ട്രമാനങ്ങൾ' വിഷയത്തിൽ 'മാധ്യമം' സീനിയർ സബ് എഡിറ്റർ സമീൽ ഇല്ലിക്കൽ സംസാരിച്ചു. 'മലബാർ സമരത്തി​ൻെറ വ്യതസ്ത ആഖ്യാനങ്ങൾ' വിഷയത്തിൽ കാലടി ശ്രീശങ്കര കോളജ് പ്രഫസർ ഡോ. അജയ് എസ്. ശേഖർ വിഷയാവതരണം നടത്തി. 'മലബാർ സമരത്തിലെ സ്ത്രീപ്രാതിനിധ്യം' വിഷയത്തിൽ ഹൈദരബാദ് യൂനിവേഴ്സിറ്റി വിദ്യാർഥിനി നഹ്‌ല മുഹമ്മദ് സംസാരിച്ചു. ജി.ഐ.ഒ ജില്ല സെക്ര​േട്ടറിയറ്റ് അംഗം അസ്ന അമീൻ ചർച്ച നയിച്ചു. മഹാരാജാസ് കോളജ് അസി. പ്രഫ. ഡോ. റീം ശംസുദ്ധീൻ സംസാരിച്ചു. ജി.ഐ.ഒ ജില്ല സെക്രട്ടറി നിഹാല ഫൈരൂസ് നന്ദി പറഞ്ഞു. പി.എ. നബീല ഖുർആനിൽനിന്ന്​ അവതരിപ്പിച്ചു. ജില്ല നേതാക്കളായ ജാസിറ എം. സുബൈർ, ഫർസാന, കെ.എച്ച്. അനീഷ, ഷിറിൻ സിയാദ്, നാഫിയ എന്നിവർ നേതൃത്വം നൽകി. ക്യാപ്ഷൻer yas1 gio മലബാർ സമരത്തി​ൻെറ 100ാം വാർഷികത്തോടനുബന്ധിച്ച് ജി.ഐ.ഒ ജില്ല കമ്മിറ്റി നടത്തിയ ചർച്ച സംഗമം ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.