പിറവം: കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ട പരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. നിയമസഭയിൽ അനൂപ് ജേക്കബ് എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കഴിഞ്ഞ പ്രാവശ്യം കാലവര്‍ഷക്കെടുതിയില്‍ നാശനഷ്്ടം ഉണ്ടായ പിറവം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോൾ കൃഷിക്കാർ നേരിടുന്ന പ്രശ്നങ്ങൾ നിയമസഭയിൽ എം.എൽ.എ ഉന്നയിച്ചിരുന്നു. മുപ്പതു ദിവസത്തിനകം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഇതിനായി ഉയർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.