ഫ്രൂട്ട് ജാം യൂനിറ്റ് റീഫര്‍ വാനിെൻറ ഫ്ലാഗ് ഓഫ് ഇന്ന്

ഫ്രൂട്ട് ജാം യൂനിറ്റ് റീഫര്‍ വാനിൻെറ ഫ്ലാഗ് ഓഫ് ഇന്ന് മൂവാറ്റുപുഴ: വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഞായറാഴ്ച ഉച്ചക്ക്​ രണ്ടിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ഫ്രൂട്ട് ജാം നിര്‍മാണ യൂനിറ്റിൻെറയും ജൈവ് ജാം ഉല്‍പന്നങ്ങളുടെ ലോഞ്ചിങും റീഫര്‍ വാനിൻെറ ഫ്ലാഗ് ഓഫ് എന്നിവയാണ് നടക്കുന്നത്. വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനിക്ക്​ പുതിയ പദ്ധതികള്‍ ഉണര്‍വു പകരുന്നതായി മാനേജിങ് ഡയറക്ടർ എൽ. ഷിബുകുമാർ പറഞ്ഞു. മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാമിൻെറ ആസ്തി വികസന ഫണ്ടില്‍നിന്നും സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷനില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് ജാം യൂനിറ്റ് സജ്ജമാക്കിയിരിക്കുന്നത്. പൈനാപ്പിള്‍, മിക്‌സഡ് ഫ്രൂട്ട് ജാം എന്നിവ ഇവിടെ നിര്‍മിച്ച് വിപണിയില്‍ എത്തിക്കും. ശീതീകരണ സൗകര്യമുള്ള റീഫര്‍ വാന്‍ പൈനാപ്പിള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കേടുകൂടാതെ ദൂരെയുള്ള സ്ഥലങ്ങളില്‍ എത്തിക്കാന്‍ സൗകര്യമുള്ളതാണ്. പത്രസമ്മേളനത്തിൽ കമ്പനി ഡയറക്ടർമാരായ എം.എം. ജോർജ്, ജോളി പൊട്ടക്കൽ, മാര്‍ക്കറ്റിങ് മാനേജര്‍ സി. സുനില്‍കുമാര്‍ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.