ഇന്ധന വിലവർധനക്കെതിരെ ഒറ്റയാൾ സമരം

മൂവാറ്റുപുഴ: ഇന്ധന വിലവർധനക്കെതിരെ ഒറ്റയാൾ സമരവുമായി തങ്കച്ചൻ പൗലോസ്. ശരീരം മുഴുവൻ ചങ്ങലയിൽ ബന്ധിച്ച് വിറകുകഷണങ്ങൾ സ്കൂട്ടറി​ൻെറ പിന്നിൽ കെട്ടി​െവച്ച് റോഡിലൂടെ കിലോമീറ്ററുകളോളം സ്കൂട്ടർ തള്ളിയാണ് ഇന്ധന വിലവർധനക്കെതിരെ വാഴക്കുളം തെക്കുംമല പാലാട്ട് തങ്കച്ചൻ പൗലോസ്​ ഒറ്റയാൾ സമരം നടത്തിയത്. പാചകവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധനയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പിന്തുടരുന്ന നയത്തെ വിമർശിച്ചുള്ള പ്ലക്കാർഡുകളും വാഹനത്തിൽ സ്ഥാപിച്ചിരുന്നു. വിവിധ കവലകളിൽ ഇന്ധന വിലവർധനക്കെതിരെ ശക്തമായ ഭാഷയിൽ സംസാരിച്ചും ജനങ്ങളെ ബോധവത്​കരിച്ചുമാണ് സമരം. പൈനാപ്പിൾ കർഷകനായ ഇദ്ദേഹം കേരളം മുഴുവൻ ഇത്തരത്തിൽ സ്കൂട്ടർ ഉന്തി പ്രതിഷേധിക്കാനാണ് തീരുമാനം. ചിത്രം. സ്കൂട്ടർ തള്ളി ഒറ്റയാൾ സമരവുമായി തങ്കച്ചൻ പൗലോസ് Em Mvpa 3 Poulose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.