ചെങ്ങമനാട്: ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാല വായനശാലയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പ്ലസ് ടു, എസ്.എസ്.എൽ.സി, സി.ബി.എസ്.സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ 169 കുട്ടികൾക്കാണ് അവാർഡുകൾ വിതരണം ചെയ്തത്. അവാർഡ് വിതരണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അമ്പിളി ഗോപി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാജൻ എബ്രഹാം, സ്ഥിരം സമിതി അധ്യക്ഷരായ ഷക്കീല മജീദ്, നൗഷാദ് പാറപ്പുറം, റെജീന നാസർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭന സുരേഷ്കുമാർ, വിജിത വിനോദ്, ഇ.ഡി. ഉണ്ണികൃഷ്ണൻ, നിഷ പൗലോസ്, ഇ.കെ. അനിൽകുമാർ, ജയ മുരളീധരൻ, കെ.ഇ. നിഷ, നഹാസ് കളപ്പുരയിൽ, ടി.വി. സുധീഷ്, ഭാവന രഞ്ജിത്, ലത ഗംഗാധരൻ, സി.എസ്. അസീസ്, പഞ്ചായത്ത് അസി. സെക്രട്ടറി ദീപ, ക്ലാർക്ക് ഫസീല തുടങ്ങിയവർ സംസാരിച്ചു. EA ANKA 1 AWARD ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാല-വായനശാല ഏർപ്പെടുത്തിയ അവാർഡ് വിതരണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.