മലബാർ രക്തസാക്ഷിത്വം: രണ്ടാമത് ശിലാഫലകത്തിെൻറ അനാഛാദനം ഇന്ന് 

മലബാർ രക്തസാക്ഷിത്വം: രണ്ടാമത് ശിലാഫലകത്തിൻെറ അനാഛാദനം ഇന്ന്  വൈപ്പിൻ : സ്വാതന്ത്ര്യ സമരത്തിൽ 1921ൽ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി രക്തസാക്ഷ്യം വരിച്ച മലബാർ യോദ്ധാക്കളുടെ പേരുകൾ ആലേഖനം ചെയ്ത രണ്ടാമത് ശിലാഫലകത്തി​ൻെറ അനാഛാദനം ഞായറാഴ്​ച നടക്കും. വൈകീട്ട് നാലിന് എടവനക്കാട് ബീച്ച് ബദ് രിയ്യ ജുമാ മസ്ജിദ് അങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള ശിലാഫലകം വാരിയം കുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജിയുടെ പേരമകൾ വാരിയം കുന്നത്ത് ഹാജറ അനാഛാദനം ചെയ്യും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം വൈപ്പിൻ മേഖല ജമാഅത്ത് കൗൺസിൽ പ്രസിഡൻറ്​ കെ.കെ ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്യും. പി.എച്ച് അബ്​ദുൽ ഖാദർ അധ്യക്ഷത വഹിക്കും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. മലബാർ സ്വാതന്ത്ര്യസമര രക്തസാക്ഷികളെ ചരിത്രത്തിൽനിന്ന് നീക്കം ചെയ്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് വൈപ്പിൻ മേഖല ജമാഅത്ത് കൗൺസിലി​ൻെറ നേതൃത്വത്തിൽ വൈപ്പിനിലെ ജുമാ മസ്ജിദുകളിൽ രക്തസാക്ഷികളുടെ പേരുകൾ ഉള്ള ശിലാഫലകം സ്ഥാപിക്കുന്നത്. ഇതിൽ ആദ്യത്തേതി​ൻെറ ഉദ്ഘാടനം എടവനക്കാട് മഹല്ല് ജുമാ മസ്ജിദ് അങ്കണത്തിൽ കഴിഞ്ഞ ആഴ്ച നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.