കാഞ്ഞൂര്‍ പഞ്ചായത്തില്‍ അരികെ പദ്ധതി

കാഞ്ഞൂര്‍: ഗ്രാമപഞ്ചായത്തില്‍ അരികെ പദ്ധതിയുടെ ഉദ്ഘാടനം വൈസ് പ്രസിഡൻറ് കെ.എന്‍. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്‌സൻ സരിത ബാബു അധ്യക്ഷത വഹിച്ചു. വികസനകാര്യ സമിതി ചെയര്‍പേഴ്‌സൻ വിജി ബിജു പദ്ധതി വിശദീകരിച്ചു. തുടര്‍ചികിത്സകര്‍ക്ക് ആശ്വാസമായി ജില്ലയില്‍ ആദ്യമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിൻെറ 2021-2022 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭാരതീയ ചികിത്സ വകുപ്പിൻെറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദീര്‍ഘകാല പരിചരണം ആവശ്യമുള്ള രോഗികള്‍ക്കുള്ള പ്രത്യേക ചികിത്സ സംവിധാനമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ചിത്രം: കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ അരികെ പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ.എന്‍. കൃഷ്ണകുമാര്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.