വൈപ്പിന്‍: ചെറായി ദേവസ്വം നടയില്‍നിന്നു മാലിപ്പുറം വളപ്പ് മാര്‍ക്കറ്റിലേക്ക് മാറ്റി സ്ഥാപിച്ച ബിവറേജസ് കോർപറേഷൻ മദ്യവില്‍പനശാലയുടെ ലൈസന്‍സ് എക്‌സൈസ് കമീഷണര്‍ റദ്ദാക്കി. അബ്കാരി ചട്ടമനുസരിച്ച് തടസ്സമുള്ളതിനാലാണ് റദ്ദാക്കിയത്. ഇവിടെ 200 മീറ്ററിനകത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന രണ്ട് സ്ഥലങ്ങള്‍ ഉള്ളതാണ് ബെവ്‌കോയ്ക്ക് വിനയായത്. ഇതുമായി ബന്ധപ്പെട്ട് വ്യക്തി നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നുണ്ടായ ഹൈകോടതി വിധിയില്‍ എക്‌സൈസ് ദൂരപരിധി അളന്ന ശേഷമാണ് ലൈസന്‍സ് റദ്ദാക്കിയത്. ചെറായിയില്‍നിന്ന് ഒഴിവാക്കിയ മദ്യശാല കഴിഞ്ഞ വര്‍ഷം ജൂലൈ 31നാണ് മാലിപ്പുറത്ത് പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍, നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മദ്യശാല പഞ്ചായത്ത് അന്നുതന്നെ അടപ്പിച്ചു. പഞ്ചായത്തില്‍നിന്ന് ബി ആന്‍ഡ് എ ലൈസന്‍സ് കരസ്ഥമാക്കാതെ സ്ഥാപനം തുടങ്ങിയെന്ന കാരണം പറഞ്ഞാണ് അടപ്പിച്ചത്. ഇതിനെതിരെ ബെവ്‌കോ ഹൈകോടതിയില്‍ പോയി അനുകൂല വിധി നേടിയെങ്കിലും ദൂരപരിധി സംബന്ധിച്ച് ഹര്‍ജികള്‍ നിലവിലുണ്ടായിരുന്നതിനാല്‍ മദ്യശാല തുറക്കാനായില്ല. ഇതിനിടെയാണ് എക്‌സൈസ് കമീഷണര്‍ ലൈസന്‍സ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.