അപേക്ഷകളും പരാതികളും വേഗം പരിഹരിക്കണം- ജസ്​റ്റിസ് ബെച്ചു കുര്യന്‍ തോമസ്

മൂവാറ്റുപുഴ: അപേക്ഷകളും പരാതികളും ഏറ്റവും വേഗം പരിഹരിക്കണമെന്ന് ഹൈകോടതി ജഡ്ജി ജസ്​റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു. മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവിസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന മെഗാ അദാലത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോക്കുവരവ് പരാതികള്‍ വരെ ഹൈകോടതിയില്‍ എത്തുന്ന സാഹചര്യമുണ്ട്. ജനങ്ങള്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കണമെന്ന് ലക്ഷ്യത്തിലാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 60 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ നാലെണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ ഡിസംബര്‍ 11ന് നടക്കുന്ന അദാലത്തില്‍ പരിഗണിക്കും. മൂവാറ്റുപുഴ കച്ചേരിത്താഴം -പുഴക്കരക്കാവ് റോഡില്‍ വേഗനിയന്ത്രണ സംവിധാനം ഒരുക്കാന്‍ അദാലത്തില്‍ തീരുമാനമായി. വാര്‍ഡ് മെംബര്‍ രാജശ്രീ രാജുവിൻെറ പരാതിയെ തുടര്‍ന്നാണ് നടപടി. പായിപ്ര കോളനിയില്‍ വെളിച്ചം ഇ​െല്ലന്ന പരാതിയിലും തീര്‍പ്പായിട്ടുണ്ട്. എം.സി റോഡിലെ വെള്ളക്കെട്ട് സംബന്ധിച്ച് മാറാടി പഞ്ചായത്ത് നല്‍കിയ പരാതിയില്‍ എത്രയും വേഗം നടപടി സ്വീകരിക്കാന്‍ ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടു. ലീഗല്‍ സര്‍വിസസ് കമ്മിറ്റി ചെയര്‍മാന്‍ അഡീഷനല്‍ ജില്ല ജഡ്ജ് ദിനേശ് എം.പിള്ള അധ്യക്ഷത വഹിച്ചു. കെല്‍സ മെംബര്‍ സെക്രട്ടറി കെ.ടി. നിസാര്‍ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, ഗോപി കോട്ടമുറിക്കല്‍, അഡ്വ. ജോണി മെതിപ്പാറ, അഡ്വ. എം.എസ്. അജിത്ത്, രാജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചിത്രം. മൂവാറ്റുപുഴയിൽ നടന്ന അദാലത്​ ജസ്​റ്റിസ് ബെച്ചു കുര്യൻ തോമസ് ഉദ്ഘാടനം ചെയ്യുന്നു EM Mvpa 6 Adhalath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.