കൊച്ചി: തൃക്കാക്കരയില്‍ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. താൽക്കാലിക കെട്ടിടം ലഭ്യമാക്കി ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഹൈബി ഈഡന്‍ എം.പിയുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാലയ നിർമാണത്തിനായുള്ള പ്രാരംഭ നടപടികൾക്കായി ഫണ്ട് ലഭ്യമാക്കുമെന്ന് എം.പി അറിയിച്ചു. വിദ്യാലയത്തിലേക്ക് വഴി സൗകര്യം ഒരുക്കുന്നതിനായി നടപടികള്‍ സ്വീകരിക്കും. യോഗത്തില്‍ കലക്ടര്‍ ജാഫര്‍ മാലിക്, നഗരസഭ ചെയര്‍പേഴ്സൻ അജിതാ തങ്കപ്പന്‍, കേന്ദ്രീയവിദ്യാലയത്തിലെ പ്രിന്‍സിപ്പൽ ആര്‍. സുരേന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ.ടി. സന്ധ്യാദേവി, കണയന്നൂര്‍ തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.