ചികിത്സ ഫണ്ട് ശേഖരണത്തിന് ബസ് ജീവനക്കാര്‍

പെരുമ്പാവൂര്‍: അർബുദം ബാധിച്ച സ്വകാര്യ ബസ് ജീവനക്കാര​ൻെറ ചികിത്സ ചെലവിന് ഫണ്ട് സ്വരൂപിക്കാന്‍ ബസ്​ ഉടമകളും തൊഴിലാളികളും രംഗത്തിറങ്ങി. വര്‍ഷങ്ങളായി കണ്ടക്ടര്‍ ജോലി ചെയ്ത് ഉപജീവനമാര്‍ഗം നടത്തിയിരുന്ന കൂവപ്പടി ആനന്ദമന്ദിരത്തില്‍ പി.എ. രഞ്ജിത്താണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി അർബുദബാധിതനായി ഗുരുതരാവസ്ഥയിലുള്ളത്. വിവാഹിതനും ഒന്നര വയസ്സുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്​. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത രഞ്ജിത്തി​ൻെറ തുടര്‍ചികിത്സക്ക്​ കുടുംബം വിഷമിക്കുന്ന സാഹചര്യത്തിലാണ് സഹായിക്കാൻ ബസ്​ ഉടമകളും തൊഴിലാളികളും ചേര്‍ന്ന് തിങ്കളാഴ്ച രാവിലെ മുതല്‍ സ്വകാര്യ സ്​റ്റാൻഡില്‍ ഫണ്ട് ശേഖരണത്തിന്​ ഇറങ്ങിയത്. പതിനഞ്ചോളം ബസുകള്‍ രഞ്ജിത്തിനെ സഹായിക്കാന്‍ സര്‍വിസ് നടത്തി. ഉദ്ഘാടനം സി.പി.എം ഏരിയ കമ്മിറ്റി അംഗം വി.പി. ഖാദര്‍ നിര്‍വഹിച്ചു. സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം ടി.എം. നസീര്‍, സി.ഐ.ടി.യു പ്രൈവറ്റ് ബസ് തൊഴിലാളി യൂനിയന്‍ ട്രഷറര്‍ എം.എസ്. കുഞ്ഞുമുഹമ്മദ്, ബസ് ഉടമകളായ എം.എം. മമ്മൂഞ്ഞ്, സേതു, എം.എ. പരീത് എന്നിവര്‍ നേതൃത്വം നല്‍കി. em pbvr 2 chihilsa sahayam അർബുദം ബാധിച്ച സ്വകാര്യ ബസ് ജീവനക്കാര​ൻെറ ചികിത്സ ചെലവിനുള്ള ഫണ്ട് ശേഖരണം സി.പി.എം ഏരിയ കമ്മിറ്റി അംഗം വി.പി. ഖാദര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.