പുലി സാന്നിധ്യം: എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി

‍ പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിൽ പാണിയേലിപ്പോര് വനമേഖലയോടു ചേർന്ന്​ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങൾ എൽദോസ് കുന്നപ്പള്ളി എം.എൽ.എ സന്ദർശിച്ചു. കഴിഞ്ഞദിവസം പുലർച്ചയും പുലിയിറങ്ങി നായെ പിടികൂടി. വനപാലകർ പുലിയെ പിടികൂടാൻ ഇരുമ്പുകൂട് എത്തിച്ചിട്ടുണ്ട്. പുലിയാണെന്നു സ്ഥിരീകരിക്കാത്തതിനാലാണ് കെണി ഒരുക്കാത്തതെന്ന്​ വനപാലകർ പറയുന്നു. വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന ജീവി നിരീക്ഷണ കാമറകളിൽ പതിഞ്ഞിട്ടില്ല. ഡ്രോൺ പറത്തിയുള്ള നിരീക്ഷണം തുടരും. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് എം.എൽ.എ അറിയിച്ചു. രാത്രി വനം വകുപ്പി​ൻെറ പ്രത്യേക സംഘത്തി​ൻെറ നിരീക്ഷണമുണ്ടെങ്കിലും പുലിയെ കണ്ടെത്താനായില്ല. എത്തിയതു പുലിയാണെന്ന്​ സ്ഥിരീകരിച്ചു റിപ്പോർട്ട് നൽകിയാൽ ചീഫ് വൈൽഡ് ലൈഫ് വാർഡ​ൻെറ അനുമതിയോടെ മാത്രമേ ഇരയെ​െവച്ച്​ കെണിയൊരുക്കാൻ കഴിയൂവെന്ന്​ വനപാലകർ പറയുന്നു. വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശിൽപ സുധീഷ്, ജില്ല പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബേസിൽ കല്ലറക്കൻ, ഷീബ ചാക്കപ്പൻ, ബിജു പീറ്റർ, കോൺഗ്രസ് വേങ്ങൂർ മണ്ഡലം പ്രസിഡൻറ്​ എൽദോ ചെറിയാൻ, കോടനാട് ഡെപ്യൂട്ടി റേഞ്ചർ അജയൻ തുടങ്ങിയവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.