ബി.പി.സി.എൽ വിൽപനക്കെതിരെ പ്രക്ഷോഭം ശക്തമാക്കാൻ തൊഴിലാളി സംഘടനകൾ

പള്ളിക്കര: ബി.പി.സി.എൽ വിൽപനക്കെതിരെ പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങുകയാണ് റിഫൈനറിയിലെ സ്ഥിരം-കരാര്‍ തൊഴിലാളി സംഘടനകളുടെ സംയുക്തവേദി. അമ്പലമുകള്‍ ഐ.എന്‍.ടി.യു.സി ഓഫിസില്‍ ചേര്‍ന്ന തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗമാണ് പ്രക്ഷോഭം ശക്തിപ്പെടുത്താനുള്ള തീരുമാനമെടുത്തത്. ബി.പി.സി.എല്‍ വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നിട്ട് രണ്ടുവര്‍ഷം പിന്നിടുന്ന 22ന് വൈകീട്ട് അഞ്ചിന് കൊച്ചി റിഫൈനറി വില്‍ക്കാന്‍ വിട്ടുനല്‍കില്ലെന്ന് പ്രഖ്യാപിച്ച് ഐ.ആര്‍.ഇ.പി ഗേറ്റില്‍നിന്ന്​ റിഫൈനറി ഗേറ്റിലേക്ക് റിഫൈനറി സംരക്ഷണ റാലിയും തുടര്‍ന്ന് സംരക്ഷണ സദസ്സും സംഘടിപ്പിക്കും. കൊച്ചി റിഫൈനറി സംരക്ഷിക്കാനുള്ള ജനകീയ സമരപരിപാടികള്‍ പ്രഖ്യാപിക്കുന്നതിന് 27ന്​ രാവിലെ 10ന് തൃപ്പൂണിത്തൂറ ലായം കൂത്തമ്പലത്തില്‍ റിഫൈനറി സംരക്ഷണ കണ്‍വെന്‍ഷനും നടത്തും. സമരസഹായ സമിതി ചെയര്‍മാന്‍ തോമസ് കെന്നഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ്​ കെ.കെ. ഇബ്രാഹിംകുട്ടി, ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍, എന്‍.കെ. ജോര്‍ജ്, പി.കെ. പ്രദീപ് കുമാര്‍, ബി. ഹരികുമാര്‍ എം.ജി. അജി, പി. പ്രവീണ്‍കുമാര്‍, ജേക്കബ് സി. മാത്യു, സി.കെ. ജോണ്‍സ്, സി. സുരേഷ്, എന്‍.ആര്‍. മോഹന്‍കുമാര്‍, എം.ജി. വേണു, ജി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.