ഇ-ശ്രം രജിസ്ട്രേഷന്‍ വ്യാപകമാക്കും -കലക്ടർ

കൊച്ചി: മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും അടക്കം അസംഘടിതമേഖലയിൽ പണിയെടുക്കുന്നവരിലേക്ക് ക്ഷേമപദ്ധതികൾ എത്തിക്കുന്നതിനുള്ള ഇ - ശ്രം രജിസ്ട്രേഷന്‍ ജില്ലയിൽ വ്യാപകമായി നടപ്പാക്കാന്‍ കലക്ടർ ജാഫർ മാലിക്കി‍ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തൊഴിലാളി യൂനിയനുകളും ക്ഷേമബോർഡുകളും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. ഡിസംബർ 30നകം അക്ഷയ കേന്ദ്രങ്ങൾ, പോസ്​റ്റ്​ ഓഫിസ്, www.eshram.gov.in വെബ് സൈറ്റ് തുടങ്ങിയ ഏതെങ്കിലും മാര്‍ഗത്തിലൂടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.