പേ ആൻഡ്​​ പാർക്ക് ഇപ്പോഴും കടലാസിൽ

പ്രാരംഭപ്രവർത്തനങ്ങൾക്കായി അഞ്ചു ലക്ഷം രൂപ വകയിരുത്തിയിരുന്നു മൂവാറ്റുപുഴ : ഗതാഗത കുരുക്കും, അനധികൃത പാർക്കിങ്ങും രൂക്ഷമായ മൂവാറ്റുപുഴ നഗരത്തിൽ പേ ആൻഡ്​​ പാർക്ക് നിർമിക്കാൻ ബജറ്റിൽ തുക വകയിരുത്തിയിട്ട് രണ്ടു വർഷം പിന്നിട്ടിട്ടും നടപടിയായില്ല. 2019 ലെ നഗരസഭ ബജറ്റിലാണ് പേ ആൻഡ്​​ പാർക്ക് നിർമിക്കാൻ ഫണ്ട് വകയിരുത്തിയത്. നഗരത്തി​ൻെറ വിവിധ ഭാഗങ്ങളിൽ നഗരസഭയുടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലാണ് പേ ആൻറ്​ പാർക്ക് നിർമിക്കാൻ ധാരണയായിരുന്നത് . ഇതി​ൻെറ പ്രാരംഭപ്രവർത്തനങ്ങൾക്കായി അഞ്ചു ലക്ഷം രൂപ വക ഇരുത്തുകയും ചെയ്തിരുന്നു. ഇ ഇ സി മാർക്കറ്റിന്​ സമീപത്തെ നഗരസഭ വക സ്ഥലം, ലതാ പാർക്കിന്​ മുന്നിലെ സ്ഥലം, കെ.എസ്.ആർ.ടി.സിക്ക്​ മുന്നിൽ മൃഗാശുപത്രിയുടെ സമീപമുള്ള സ്​ഥലം, എന്നിവയായിരുന്നു ഇതിനായി കണ്ടു​െവച്ചിരുന്നത് . എന്നാൽ, ബജറ്റിൽ തുക വകകൊള്ളിച്ചതല്ലാതെ 'അജ്ഞാത' കാരണങ്ങളാൽ പിന്നീട് നടപടികളൊന്നുമുണ്ടായിട്ടില്ല. നഗരത്തിലെ ഗതാഗതസ്തംഭനം ഒഴിവാക്കാൻ അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കാറുണ്ടങ്കിലും വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണമെന്നത് പ്രശ്നമാണ്. നഗരത്തി​ൻെറ വിവിധഭാഗങ്ങളിൽ നഗരസഭ ഷോപ്പിംങ്ങ് കോംപ്ലക്സുകൾ നിർമിച്ചിട്ടുണ്ടങ്കിലും ഇവിടങ്ങളിെൽ ഒന്നും പാർക്കിങ്ങ് സൗകര്യങ്ങളില്ല. പാർക്കിങ്ങ് ഏരിയയിൽ വരെ കെട്ടിടങ്ങൾ നിർമിച്ചാണ് നഗരസഭ ' മാതൃക ' കാണിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.