കാക്കനാട്: രജിസ്ട്രേഷൻ, ഫിറ്റ്നസ്, ലൈസൻസ് തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ പുതുക്കാൻ വൈകിയോ? കാത്തിരിക്കുന്നത് ധനനഷ്ടമാവും. നവംബർ മാസത്തിൽ രേഖകൾ പുതുക്കാൻ എത്തിയവരിൽനിന്ന് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കി. കാലാവധി നീട്ടിനൽകുന്ന ഉത്തരവിലെ ആശയക്കുഴപ്പത്തെതുടർന്നാണ് പുതുക്കാൻ വൈകിയവരിൽനിന്ന് അധികൃതർ പിഴ ഈടാക്കുന്നത് പുനരാരംഭിച്ചത്. കോവിഡിനെത്തുടർന്നാണ് വാഹനങ്ങൾ നിരത്തിലിറക്കുന്നതിനുള്ള രേഖകളുടെ കാലാവധി പുതുക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. പലതവണകളിലായി 2020 ഫെബ്രുവരി ഒന്നുമുതൽ 2021 ഒക്ടോബർ 31 വരെയാണ് നീട്ടിയത്. എന്നാൽ, അവസാന ഉത്തരവ് പ്രകാരം ഇക്കാലയളവിൽ കാലാവധിയും ഗ്രേസ് പിരീഡും കഴിഞ്ഞവ ഡിസംബർ 31 വരെ പുതുക്കാൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഈ ഉത്തരവിലെ ആശയക്കുഴപ്പത്തെതുടർന്ന് ഡിസംബർ 31 വരെ എല്ലാവർക്കും ഇത് ബാധകമാണെന്ന ധാരണയിലാണ് ഒട്ടുമിക്കവരും കഴിയുന്നത്. നവംബർ ഒന്നുമുതൽ ഇത് ബാധകമല്ല. ഗ്രേസ് പിരീഡ് കഴിഞ്ഞിട്ടും നവംബറിൽ രേഖകൾ പുതുക്കാൻ എറണാകുളം ആർ.ടി ഓഫിസിൽ എത്തിയവർക്ക് അധികൃതർ പിഴ ഈടാക്കാൻ ആരംഭിച്ചിട്ടുണ്ട്. പിഴവിവരം അറിയാതെയെത്തിയ പലരും അധികൃതരുമായി വാക്തർക്കമുണ്ടാകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.