ഹജ്ജ് ഓൺലൈൻ അപേക്ഷ തുടങ്ങി

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2022ലെ ഹജ്ജ് കർമത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സമർപ്പണത്തിന് ജില്ലയിൽ തുടക്കമായി. ജില്ലയിൽനിന്നുള്ള ഓൺലൈൻ അപേക്ഷ സമർപ്പണത്തി​ൻെറ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. ചടങ്ങിൽ മുൻ ഹജ്ജ് കമ്മിറ്റി അംഗം എം.എസ്. അനസ് മുഖ്യാതിഥിയായിരുന്നു. മാസ്​റ്റർ ട്രൈനർന്മാരായ എൻ.പി. ഷാജഹാൻ, സലിം, ഇ.കെ. കുഞ്ഞുമുഹമ്മദ്, ജില്ല ​െട്രയ്​നർ സി.എം അസ്കർ, മണ്ഡലം ​െട്രയ്​നർന്മാരായ പി.എം. തൽഹത്ത്, എം. മുക്താർ തുടങ്ങിയവർ പ​ങ്കെടുത്തു. പി.ബി. അബ്​ദുസ്സലാമി​ൻെറ അപേക്ഷ ഓൺലൈനിൽ സമർപ്പിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. അപേക്ഷ സമർപ്പണം ഓൺലൈനിൽ മാത്രമായിരിക്കും. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും ട്രെയ്​നർമാരുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2022 ജനുവരി 31വരെയാണ് അപേക്ഷ സമർപ്പിക്കുവാനുള്ള സമയം. അപേക്ഷ സമർപ്പിക്കുവാൻ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലുള്ളവർ അതത് മണ്ഡലങ്ങളിലെ ​െട്രയ്​നർമാരെ ബന്ധപ്പെട്ട് സൗജന്യ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജില്ല ​െട്രയ്​നർ സി.എം. അസ്കർ അറിയിച്ചു. വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 9562971129. ജില്ലയിൽ വിവിധ മണ്ഡലങ്ങളുടെ ചാർജുള്ള ട്രെയ്​നർമാരുടെ പേരും ഫോൺ നമ്പറും : പള്ളുരുത്തി: നൂർ മുഹമ്മദ് എ.എച്ച് -9446236464, വൈപ്പിൻ: യൂനുസ് പി.എ -9497410 319, എറണാകുളം: എം. മുക്താർ -9895284451, പറവൂർ: സഫീർ കെ.മുഹമ്മദ് -9846738814, തൃക്കാക്കര: എം.എസ്. ജാബിർ -8089124156, കളമശ്ശേരി: അബ്​ദുൽ അസീസ് സഖാഫി -9447724114, പിറവം: കെ. ഹമീദ് മാസ്​റ്റർ -9447179817, തൃപ്പൂണിത്തുറ: കെ.കെ. ഷുക്കൂർ -9847058093, ആലുവ: പി.എം. തൽഹത്ത് -9946402035, കുന്നത്തുനാട്: അമീർ മുഹമ്മദ് -8547888589, പെരുമ്പാവൂർ: സി.എ. സുബെർ -9447020707, അങ്കമാലി: പി.ബി ഇബ്രാഹീംകുഞ്ഞ് -9747004203, മൂവാറ്റുപുഴ: എൻ.എം. കമാൽ -9447578889, കോതമംഗലം: സി.എം. നവാസ് -9446206313.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.