കോതമംഗലം: താലൂക്കിലെ കോട്ടപ്പടി, പിണ്ടിമന, കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിൽ ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്ന വന്യമൃഗഭീഷണിക്ക് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം ഡി.എഫ്.ഒ ഓഫിസിന് മുന്നിലേക്ക് ഐ.എൻ.ടി.യു.സി താലൂക്ക് കമ്മിറ്റി നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ജെ. പൗലോസ് സമരം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി താലൂക്ക് പ്രസിഡൻറ് അഡ്വ. അബു മൊയ്തീൻ അധ്യക്ഷത വഹിച്ചു. കെ.പി. ബാബു, പി.പി. ഉതുപ്പാൻ, റോയ് കെ. പോൾ, സീതി മുഹമ്മദ്, കെ.സി. മാത്യു, ചന്ദ്രലേഖ ശശിധരൻ, ജിജി സാജു, ജെസി സാജു, ഭാനുമതി രാജു, പീറ്റർ മാത്യു, ജോളി ജോർജ് എന്നിവർ നേതൃത്വം നൽകി. EM KMGM 6 March ഫോറസ്റ്റ് ഓഫിസിലേക്ക് ഐ.എൻ.ടി.യു.സി നടത്തിയ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.