സംവാദം നടത്തി

പല്ലാരിമംഗലം: അടിവാട് മലയാളം സാമൂഹിക സാംസ്കാരിക സമിതി 'വക്കം മൗലവിയും കേരളീയ നവോത്ഥാനവും' വിഷയത്തിൽ . ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട 'വക്കം മൗലവിയുടെ ചിന്തകൾ' എന്ന പുസ്തകത്തി​ൻെറ ഗ്രന്ഥകർത്താവും എം.ജി സർവകലാശാല ഇൻറർനാഷനൽ പൊളിറ്റിക്സ് വിഭാഗം അധ്യാപകനുമായ ഡോ. ടി.കെ. ജാബിർ സംവാദം നയിച്ചു. മലയാളം പ്രസിഡൻറ് പ്രമോദ് ജോസഫ് അധ്യക്ഷത വഹിച്ചു. സി.കെ. അബ്​ദുനൂർ, കെ.എസ്. ഇബ്രാഹിം, മാഹിൻ കെ. അലിയാർ, എം.എ. പരീത്, കെ.എ. ഉവൈസ്, കെ.എ. അഷ്‌റഫ്‌, ആഷിക്, സുധീർ, എം.എം. ശംസുദ്ദീൻ, എം.എം. സിറാജ് എന്നിവർ സംസാരിച്ചു. കെ.പി. സജീർ സ്വാഗതവും കെ.എ. അലി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.