രോഗാതുരമായ കാലം ദോഷകരമായി ബാധിച്ചത് കുട്ടികളെ-മുരുകൻ കാട്ടാക്കട

കോതമംഗലം: രോഗാതുരമായ കാലം ഏറ്റവും ദോഷകരമായി ബാധിച്ചത് കുട്ടികളെയാണെന്ന് കവി മുരുകൻ കാട്ടാക്കട. കോതമംഗലം ഫാസി​ൻെറ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഒരു വർഷം നീണ്ടു നിൽക്കുന്ന സാമൂഹ്യ, സംസ്​ക്കാരിക പരിപാടികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ്​ ഡോ. വിജയൻ നങ്ങേലിൽ അധ്യക്ഷത വഹിച്ചു. സ്ഥാപക പ്രസിഡൻറ്​ ഷിബു തെക്കുപുറം,സജി കെ മാത്യു,ജിബുമോൻ വർഗീസ്, സാബു മാത്യു, ബേസിൽ എബ്രഹാം, ജെബിൻ മാത്യു, നീനു സജി, ടി.കെ. സോണി, എം.ഡി. ജോർജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജിബുമോൻ വർഗീസ് (പ്രസിഡൻറ് ), എൽദോസ് കുര്യാക്കോസ്, സന്തോഷ്‌ കുര്യാക്കോസ് (വൈസ് പ്രസിഡൻറുമാർ),ബേസിൽ എബ്രഹാം(സെക്രട്ടറി),ജോജി തെക്കേക്കര (ജോയൻറ്​ സെക്രട്ടറി),ടി.കെ. സോണി (ട്രഷറർ )എന്നിവർ ചുമതലയേറ്റു. EM KMGM 2 Murukan കോതമംഗലം ഫാസി​ൻെറ സാംസ്​ക്കാരിക പരിപാടികളുടെ ഉദ്​ഘാടനം കവി മുരുകൻ കാട്ടാക്കട നിർവഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.