മഴയിൽ മതിൽ തകർന്നു

കാക്കനാട്: കനത്ത മഴയിൽ മതിൽ ഇടിഞ്ഞു. ചെമ്പുമുക്ക് സൻെറ്​. മൈക്കിൾസ് പള്ളിയുടെ പാരിഷ് ഹാളി​ൻെറ മതിലാണ് ഇടിഞ്ഞത്. ആഗസ്​റ്റിലെ ശക്തമായ മഴയിൽ പാരിഷ് ഹാളിന് കേടുപാടുകളുണ്ടായിരുന്നു. ഇടപ്പള്ളി തോടിന് സമീപത്തു കൂടിയുള്ള ചെമ്പ്മുക്ക് അട്ടിപ്പേറ്റി നഗർ റോഡരികിലെ കെട്ടിടത്തി​ൻെറ മതിലാണ് ഇടിഞ്ഞ് റോഡിലേക്ക് നിലംപൊത്തിയത്. ആഗസ്​റ്റിലെ മഴയിൽ ഈ റോഡിന് വിള്ളൽ വീണിരുന്നു. റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ഇതിനോട് ചേർന്ന മതിലും തകർന്നത്. മാസങ്ങൾക്ക് മുമ്പ് ഈ ഭാഗത്തെ തോടി​ൻെറ സംരക്ഷണ ഭിത്തി തകർന്ന് തോടിലേക്ക് മണ്ണിടിയുന്നുണ്ടായിരുന്നു. റോഡ് തകർന്ന് മൂന്ന് മാസമായിട്ടും ഇതുവരെ നന്നാക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം സംരക്ഷണ ഭിത്തി പുതുക്കി പണിയാതെ പ്രദേശത്തെ പ്രശ്നം അവസാനിക്കില്ലെന്നും റോഡ് പുനർനിർമിക്കാൻ കഴിയില്ലെന്നും വാർഡ് കൗൺസിലർ വർഗീസ് പ്ലാശേരി വ്യക്തമാക്കി. നേരത്തേ ഇറിഗേഷൻ വകുപ്പി​ൻെറ കീഴിലുണ്ടായിരുന്ന ഇടപ്പള്ളി തോടി​ൻെറ ചുമതല ഇപ്പോൾ കൊച്ചി മെട്രോക്ക് കൈമാറിയിട്ടുണ്ട്. തോട് നന്നാക്കുന്നതും മെട്രോയുടെ ചുമതലയാണ്. സംരക്ഷണ ഭിത്തി നിർമിക്കുന്ന കാര്യത്തിൽ അടിയന്തര പ്രാധാന്യം നൽകുമെന്ന് കൊച്ചി മെട്രോ എം.ഡി ലോക് നാഥ് ബെഹ്റ വ്യക്തമാക്കി. ഫോട്ടോ: കനത്ത മഴയിൽ തകർന്ന ചെമ്പുമുക്ക് സൻെറ്​. മൈക്കിൾസ് പള്ളി പാരിഷ് ഹാളിനോട് ചേർന്ന മതിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.