Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:11 AM GMT Updated On
date_range 16 Nov 2021 12:11 AM GMTമഴയിൽ മതിൽ തകർന്നു
text_fieldsbookmark_border
കാക്കനാട്: കനത്ത മഴയിൽ മതിൽ ഇടിഞ്ഞു. ചെമ്പുമുക്ക് സൻെറ്. മൈക്കിൾസ് പള്ളിയുടെ പാരിഷ് ഹാളിൻെറ മതിലാണ് ഇടിഞ്ഞത്. ആഗസ്റ്റിലെ ശക്തമായ മഴയിൽ പാരിഷ് ഹാളിന് കേടുപാടുകളുണ്ടായിരുന്നു. ഇടപ്പള്ളി തോടിന് സമീപത്തു കൂടിയുള്ള ചെമ്പ്മുക്ക് അട്ടിപ്പേറ്റി നഗർ റോഡരികിലെ കെട്ടിടത്തിൻെറ മതിലാണ് ഇടിഞ്ഞ് റോഡിലേക്ക് നിലംപൊത്തിയത്. ആഗസ്റ്റിലെ മഴയിൽ ഈ റോഡിന് വിള്ളൽ വീണിരുന്നു. റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ഇതിനോട് ചേർന്ന മതിലും തകർന്നത്. മാസങ്ങൾക്ക് മുമ്പ് ഈ ഭാഗത്തെ തോടിൻെറ സംരക്ഷണ ഭിത്തി തകർന്ന് തോടിലേക്ക് മണ്ണിടിയുന്നുണ്ടായിരുന്നു. റോഡ് തകർന്ന് മൂന്ന് മാസമായിട്ടും ഇതുവരെ നന്നാക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം സംരക്ഷണ ഭിത്തി പുതുക്കി പണിയാതെ പ്രദേശത്തെ പ്രശ്നം അവസാനിക്കില്ലെന്നും റോഡ് പുനർനിർമിക്കാൻ കഴിയില്ലെന്നും വാർഡ് കൗൺസിലർ വർഗീസ് പ്ലാശേരി വ്യക്തമാക്കി. നേരത്തേ ഇറിഗേഷൻ വകുപ്പിൻെറ കീഴിലുണ്ടായിരുന്ന ഇടപ്പള്ളി തോടിൻെറ ചുമതല ഇപ്പോൾ കൊച്ചി മെട്രോക്ക് കൈമാറിയിട്ടുണ്ട്. തോട് നന്നാക്കുന്നതും മെട്രോയുടെ ചുമതലയാണ്. സംരക്ഷണ ഭിത്തി നിർമിക്കുന്ന കാര്യത്തിൽ അടിയന്തര പ്രാധാന്യം നൽകുമെന്ന് കൊച്ചി മെട്രോ എം.ഡി ലോക് നാഥ് ബെഹ്റ വ്യക്തമാക്കി. ഫോട്ടോ: കനത്ത മഴയിൽ തകർന്ന ചെമ്പുമുക്ക് സൻെറ്. മൈക്കിൾസ് പള്ളി പാരിഷ് ഹാളിനോട് ചേർന്ന മതിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story