വഴിയോരത്തെ ഉപേക്ഷിച്ച വാഹനങ്ങൾ നീക്കണമെന്ന് നാട്ടുകാർ

കാക്കനാട്: തൃക്കാക്കരയിലെ വഴിയോരങ്ങളിൽ ഉപേക്ഷിച്ച നിലയിലെ വാഹനങ്ങൾ നീക്കണമെന്ന്​ നാട്ടുകാർ. ഒരു വർഷത്തിലേറെയായി വഴിയരികിൽ കിടക്കുന്ന വാഹനങ്ങൾ ദുരൂഹത പടർത്തുന്നതായി നാട്ടുകാർ പറയുന്നു. ഒരു സുപ്രഭാതത്തിൽ വഴിയരികിൽ നിർത്തിയിട്ട നിലയിൽ കാണുന്ന കാറുകൾ എന്തെങ്കിലും കേസുകളുമായി ബന്ധപ്പെട്ടവ ആണോ എന്നാണ് സംശയമുയരുന്നത്. കാക്കനാട്​ പ്രത്യേക സാമ്പത്തിക മേഖലക്ക് (സെസ്) സമീപം ഒരു വർഷം മുമ്പാണ് ചേർത്തല രജിസ്ട്രേഷനിലുള്ള കാർ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് മെട്രോ നിർമാണ നടപടികൾ ഇതിന് സമീപത്ത് എത്തിയതോടെ ഈ കാർ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ദുരൂഹ സാഹചര്യത്തിൽ കിടക്കാൻ തുടങ്ങിയിട്ട് നാളുകളായിട്ടും അധികൃതർ അന്വേഷിക്കാനോ കാർ മാറ്റാനോ തയാറായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ പോസ്​റ്ററുകൾ പതിച്ച നിലയിലാണ്. സമീപത്ത് തന്നെ ടി.വി സൻെറർ വാർഡിലും ഇത്തരത്തിലൊരു വാഹനം ഒരു വർഷമായി വഴിയരികിൽ ഉപേക്ഷിച്ച നിലയിലാണ്. തിരുവനന്തപുരം രജിസ്​ട്രേഷനിലുള്ളതാണ് ഈ കാർ. ഫോട്ടോ: കാക്കനാടിനടുത്ത് പ്രത്യേക സാമ്പത്തിക മേഖലക്ക് (സെസ്) സമീപം ഒരു വർഷമായി ഉപേക്ഷിച്ച നിലയിലുള്ള കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.