കോതമംഗലം-പുന്നേക്കാട് റോഡി​െൻറ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു

കോതമംഗലം-പുന്നേക്കാട് റോഡി​ൻെറ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു കോതമംഗലം: കോതമംഗലം-പുന്നേക്കാട് റോഡി​ൻെറ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ട് റീച്ചുകളിലായി ഏഴുകോടി 80 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. കോതമംഗലം മുതൽ ചേലാട് വരെ മൂന്നുകോടി 80 ലക്ഷം രൂപയും ചേലാട് മുതൽ പുന്നേക്കാട് വരെ നാലുകോടി രൂപയുമാണ് അനുവദിച്ചത്. ആൻറണി ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. കീരംപാറ പഞ്ചായത്ത് പ്രസിഡൻറ് വി.സി. ചാക്കോ, ജില്ല പഞ്ചായത്ത് മെംബർ കെ.കെ. ദാനി, പഞ്ചായത്ത് മെംബർ വി.കെ. വർഗീസ്, ബിനോയി മണ്ണഞ്ചേരി, ഷാജീവ് എസ്., എം.എസ്. അരുൺ എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.