Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:05 AM GMT Updated On
date_range 26 Nov 2021 12:05 AM GMTകോതമംഗലം-പുന്നേക്കാട് റോഡിെൻറ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു
text_fieldsbookmark_border
കോതമംഗലം-പുന്നേക്കാട് റോഡിൻെറ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു കോതമംഗലം: കോതമംഗലം-പുന്നേക്കാട് റോഡിൻെറ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ട് റീച്ചുകളിലായി ഏഴുകോടി 80 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. കോതമംഗലം മുതൽ ചേലാട് വരെ മൂന്നുകോടി 80 ലക്ഷം രൂപയും ചേലാട് മുതൽ പുന്നേക്കാട് വരെ നാലുകോടി രൂപയുമാണ് അനുവദിച്ചത്. ആൻറണി ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. കീരംപാറ പഞ്ചായത്ത് പ്രസിഡൻറ് വി.സി. ചാക്കോ, ജില്ല പഞ്ചായത്ത് മെംബർ കെ.കെ. ദാനി, പഞ്ചായത്ത് മെംബർ വി.കെ. വർഗീസ്, ബിനോയി മണ്ണഞ്ചേരി, ഷാജീവ് എസ്., എം.എസ്. അരുൺ എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story