കൊച്ചി: ജനങ്ങളുടെ അറിവില്ലായ്മമൂലം പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സുപ്രധാനമായ പല വ്യവസ്ഥകളും നടപ്പാക്കാൻ കഴിയുന്നില്ലെന്ന് സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് കെ. സുരേന്ദ്ര മോഹൻ. ഇത് പരിഹരിക്കാൻ എല്ലാ കോടതികളിലും ഹെൽപ് ഡെസ്ക്കുകൾ തുടങ്ങണമെന്നും ഉപഭോക്തൃ കൗൺസിലുകൾ സംസ്ഥാനത്ത് രൂപവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കലൂർ കോടതിസമുച്ചയത്തിൽ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷനിലെ കൺസ്യൂമർ ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല കമീഷൻ പ്രസിഡൻറ് ഡി.ബി. ബിനു അധ്യക്ഷത വഹിച്ചു. അഡീഷനൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ, കമീഷൻ അംഗങ്ങളായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ, ജില്ല ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. അനിൽ എസ്. രാജ്, കൺസ്യൂമർ കോടതി അഭിഭാഷക സംഘടനയുടെ ഭാരവാഹികളായ ആർ. രാജരാജവർമ, രാജേഷ് വിജയേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതികൾ സമർപ്പിക്കാനും കേസുകൾ നടത്താനും പൊതുജനങ്ങളെ സഹായിക്കുക എന്നതാണ് സംരംഭത്തിൻെറ ലക്ഷ്യം. ക്യാപ്ഷൻ - ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷനിലെ കൺസ്യൂമർ ഹെൽപ് ഡെസ്ക് സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു -പടം- ER AN3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.