Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോടതികളിൽ ഉപഭോക്​തൃ...

കോടതികളിൽ ഉപഭോക്​തൃ കൗൺസിലുകൾ രൂപവത്​കരിക്കണം

text_fields
bookmark_border
കൊച്ചി: ജനങ്ങളുടെ അറിവില്ലായ്മമൂലം പുതിയ ഉപഭോക്​തൃ സംരക്ഷണ നിയമത്തിലെ സുപ്രധാനമായ പല വ്യവസ്ഥകളും നടപ്പാക്കാൻ കഴിയുന്നില്ലെന്ന്​ സംസ്ഥാന ഉപഭോക്​തൃ തർക്കപരിഹാര കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് കെ. സുരേന്ദ്ര മോഹൻ. ഇത് പരിഹരിക്കാൻ എല്ലാ കോടതികളിലും ഹെൽപ്​ ഡെസ്ക്കുകൾ തുടങ്ങണമെന്നും ഉപഭോക്തൃ കൗൺസിലുകൾ സംസ്ഥാനത്ത് രൂപവത്​കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കലൂർ കോടതിസമുച്ചയത്തിൽ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷനിലെ കൺസ്യൂമർ ഹെൽപ്​ ഡെസ്​ക്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല കമീഷൻ പ്രസിഡൻറ്​ ഡി.ബി. ബിനു അധ്യക്ഷത വഹിച്ചു. അഡീഷനൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ, കമീഷൻ അംഗങ്ങളായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ, ജില്ല ബാർ അസോസിയേഷൻ പ്രസിഡൻറ്​​ അഡ്വ. അനിൽ എസ്. രാജ്, കൺസ്യൂമർ കോടതി അഭിഭാഷക സംഘടനയുടെ ഭാരവാഹികളായ ആർ. രാജരാജവർമ, രാജേഷ് വിജയേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതികൾ സമർപ്പിക്കാനും കേസുകൾ നടത്താനും പൊതുജനങ്ങളെ സഹായിക്കുക എന്നതാണ്​ സംരംഭത്തി​ൻെറ ലക്ഷ്യം. ക്യാപ്​ഷൻ - ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷനിലെ കൺസ്യൂമർ ഹെൽപ്​ ഡെസ്​ക്​ സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് കെ. സുരേന്ദ്രമോഹൻ ഉദ്​ഘാടനം ചെയ്യുന്നു -പടം- ER AN3
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story