ആലുവ: നിയമവിദ്യാർഥിനിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിെനയും മാതാപിതാക്കളെയും ആലുവ കോടതി റിമാൻഡ് ചെയ്തു. യുവതിയുടെ ഭർത്താവ് കോതമംഗലം ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃപിതാവ് യൂസഫ് (63) എന്നിവരാണ് റിമാൻഡിലായത്. റുഖിയയെ കാക്കനാട് വനിത ജയിലിലേക്കും സുഹൈലിനെയും യൂസഫിനെയും മൂവാറ്റുപുഴ ജയിലിലേക്കും അയച്ചു. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടിയാണ് കേസ് അന്വേഷിക്കുന്നത്. കോതമംഗലത്തെ ബന്ധുവീട്ടിൽനിന്ന് ബുധനാഴ്ച പുലർച്ചയാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. തുടർന്ന്, ആലുവ ഡിവൈ.എസ്.പി ഓഫിസിൽ എത്തിച്ച് ഉന്നത ഉദ്യോഗസ്ഥരടക്കം ചോദ്യം ചെയ്‌തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ.പി.സി 304 (ബി), 498 (എ), 306, 34 ഐ.പി.സി വകുപ്പുകൾ ചുമത്തി. ഭർതൃവീട്ടിലെ പീഡനവും ആലുവ സി.ഐ മോശമായി പെരുമാറിയതായും ആരോപിച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ഭർതൃപീഡന പരാതിയിൽ പൊലീസ് സ്‌റ്റേഷനിൽ അനുരഞ്ജന ചർച്ച നടന്നിരുന്നു. ഇതിനുശേഷം വീട്ടിലെത്തി സി.ഐക്കെതിരെ കത്ത് എഴുതിെവച്ച് തൂങ്ങിമരിക്കുകയായിരുന്നു. ക്യാപ്‌ഷൻ ekg yas5 prathikal ആലുവ കോടതി റിമാൻഡ് ചെയ്ത മൂഫിയ പർവീണിൻെറ ഭർത്താവ് സുഹൈൽ, സുഹൈലിൻെറ പിതാവ് യൂസഫ് എന്നിവരെ ജയിലിലേക്ക് കൊണ്ടുപോകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.